രണ്ട് ഇന്ത്യാക്കാര്‍ക്ക് മാഗ്‌സസെ അവാര്‍ഡ്

211

ഏഷ്യയുടെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന മാഗ്‌സസെ അവാര്‍ഡിന് രണ്ട് ഇന്ത്യാക്കാര്‍ അര്‍ഹരായി. ഭാരത് വത്വാനി, സോനം വാംഗ്ചുക്ക് എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.

മാനസികാരോഗ്യമില്ലാത്ത ആയിരക്കണക്കിന് പേരെ തെരുവുകളില്‍ നിന്ന് കണ്ടെത്തുകയും അവര്‍ക്ക് ജീവിതം ഒരുക്കുകയും ചെയ്തതിനാണ് ഭാരത് വത്വാനി മാഗ്‌സസെ അവാര്‍ഡിന് അര്‍ഹനായത്. സമൂഹത്തിന്റെ വികസനത്തിനായി വിദ്യാഭ്യാസം, പരിസ്ഥിതി ,സംസ്‌ക്കാരം എന്നിവയെ ഫലപ്രദമായി ഉപയോഗിച്ചതിനാണ്. വാംഗ്ചുക്കിന അവാര്‍ഡ് നല്‍ കിയത്.
1988ലാണ് ഡോ ഭരത് വത്വാനിയും ഭാര്യയും മാനസികാസ്വാസ്ഥ്യമുള്ളവരെ തെരുവില്‍ നിന്ന് കണ്ടെടുത്ത് ചികിത്സ നല്‍ കാന്‍ ഒരു സ്വകാര്യ ക്ലിനിക്ക് ആരംഭിച്ചത്. ശേഷം ശ്രദ്ധ ഫൗണ്ടേഷന്‍ എന്ന വലിയ സംഘമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മാറി. തെരുവില്‍ നിന്നും കണ്ടെത്തുന്ന മാനസികരോഗമുള്ളവര്‍ക്ക് തണലൊരുക്കാനും, ഭക്ഷണം ചികിത്സ എന്നിവ നല്‍കാനും, കുടുംബ ജീവിതത്തിലേക്ക് നയിക്കാനും സംഘടന മുന്നില്‍ നില്‍ക്കുന്നു.
1988 എഞ്ചിനീയറിങ്ങ് ബിരുദം സമ്പാദിച്ച ആളാണ് സോനം വാംഗ്ചുക്ക്. വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡന്റ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്ക് എന്ന സംഘടന രൂപീകരിച്ച വാംഗ്ചുക്ക്, അവര്‍ക്ക് കോച്ചിങ്ങ് നല്‍കാന്‍ ആരംഭിച്ചു. അത് വരെ ലഡാക്കില്‍ നിന്നുള്ള 95% കുട്ടികളും സര്‍ക്കാര്‍ പരീക്ഷകളില്‍ പരാജയപ്പെടുകയായിരുന്നു പതിവ്.

1994ലെ വാംഗ്ചുക്കിലെ ഓപറേഷന്‍ ന്യൂ ഹോപ്പ് എന്ന പദ്ധതി 700 ഓളം അധ്യാപകരേയും, 1000ത്തോളം വി.ഇ.സി ലീഡേസിനേയും ഉപയോഗിച്ച് ഈ അവസ്ഥയ്ക്ക് അറുതിയുണ്ടാക്കി. 5%ല്‍ നിന്ന് 75 ശതമാനത്തിലേക്കാണ് ഈ സംഘടന ലഡാക്കിലുണ്ടാക്കിയ വിദ്യാഭ്യാസ വളര്‍ച്ച.

മറ്റ് വിജയികള്‍ ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ്.