രണ്ടര പതിറ്റാണ്ടിന്റെ പ്രവാസം ധന്യമാക്കി ഷീല രാജു നാട്ടിലേക്ക് മടങ്ങുന്നു

ഷിബു ഉസ്മാൻ ,റിയാദ്

619

ഒരുപാടു സഹജീവികളെ രോഗാതുരതയിൽ നിന്നും , ഭീമമായ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ചികിത്സാ ചെലവുകളിൽ നിന്നും കൈപിടിച്ചു കര കയറ്റിയ സംതൃപ്തിയോടെ, രണ്ടര പതിറ്റാണ്ടിന്റെ പ്രവാസം ധന്യമാക്കി ഷീല രാജു നാട്ടിലേക്ക് മടങ്ങുന്നു .
അതിജീവനത്തിനായുള്ള മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇന്നും ഇന്നലെയും തുടങ്ങിയതല്ല .ആതുര സേവന രംഗത്തേക്ക് ലക്ഷക്കണക്കിന് വനിതകൾ ഇന്ന് വിദേശങ്ങളിൽ ജോലി ചെയ്തു വരുന്നു .സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കിയാണങ്കിലും ഭൂമിയിലെ മാലാഖമാരുടെ തൊഴിൽ കാരുണ്യ സ്പര്ശമുള്ളത് തന്നെ എന്നതിൽ രണ്ടഭിപ്രായം ആർക്കും ഉണ്ടാവില്ല .എന്നാൽ ജോലിക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടെ കൊണ്ടുപോകുന്നവർ അപൂർവ്വം മാത്രം പ്രത്വകിച്ചു വനിതകൾ .റിയാദിലെ ശുമൈസി ആശുപത്രിയിൽ ബെഡ് മാനേജ്‌മന്റ് വിഭാഗത്തിൽ നിന്നും വിരമിക്കുന്ന പാലക്കാട് സ്വദേശി ഷീലരാജുവിനെ റിയാദിലെ പ്രവാസി സമൂഹത്തിന് പരിചയ പെടുത്തണ്ട കാര്യമില്ല.റിയാദിലെ മാത്രമല്ല സൗദിയിലുടനീളം ഉള്ള പൊതു പ്രവർത്തകർക്ക് ,ജീവകാരുണ്യ പ്രവർത്തകർക്ക് എന്നും വലിയ ഒരു സഹായമായിരുന്നു ഈ പാലക്കാട്ടുകാരി .ഏതു രാത്രിയിലും ആരു സഹായം അഭ്യർത്ഥിച്ചാലും ആശുപത്രിയിൽ തന്റെ ഭർത്താവായ രാജു പാലക്കാടിനൊപ്പം ഓടി എത്തുന്ന ഷീലയുടെ കാരുണ്യ സ്പർശം വെക്കാതെ മലയാളികൾ ശുമൈസി ആശുപത്രി വിട്ടുപോയിട്ടില്ല .1989 ൽ നഴ്സിങ് പഠനം പൂർത്തിയാക്കി 1993 ലാണ് ഷീല റിയാദിലെത്തുന്നത് ആദ്യ 15 വര്ഷത്തോളം ഷുമൈഷി ആശുപത്രിയിലെ മെട്രേണിറ്റി വിഭാഗത്തിൽ ജോലി നോക്കിയത്തിന് ശേഷമുതൽ നാളിതുവരെ അതെ ആശുപത്രിയിലെ ബെഡ് മാനേജ്‌മന്റ് വിഭാഗം കൈകാര്യം ചെയ്തിട്ടാണ് വിരമിക്കുന്നത് .ഇക്കാലയളവിൽ റിയാദിലെ ഒട്ടുമിക്ക സംഘടനകളും ഇടപെട്ട് ആശുപത്രിയിൽ എത്തിക്കുന്ന പ്രവാസികളുടെ വിഷയങ്ങളിൽ ഇടപെടാനും സഹായം ചെയ്യുവാനും മറ്റും ഷീല സിസ്റ്ററെയാണ് ആദ്യം വിളിക്കാറുള്ളത് .അനവധി നിർധനരായ ആളുകൾക്ക് ആശുപത്രിയിലെ ഭീമമായ ബില്ലുകൾ സൗജന്യമാക്കി നാട്ടിലെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ട് .റിയാദ് ഇന്ത്യൻ അസോസിയേഷന്റെ തുടർച്ചയായി മൂന്നു വർഷത്തെ ജീവകാരുണ്യ പ്രവർത്തകക്കുള്ള അവാർഡ്,ഫ്രണ്ട്സ് ക്രിയേഷൻ അവാർഡ് ,കരുളായി കൂട്ടായ്മ ,കായംകുളം പ്രവാസി അസോസിയേഷൻ ,പ്രവാസി മലയാളി ഫെഡറേഷൻ ദമാം റീജിണൽ കമ്മിറ്റി അവാർഡ് അടക്കം നിരവധി അംഗീകാരം കിട്ടിയപ്രവാസി മലയാളി ഫെഡറേഷന്റെ പ്രഥമ വനിത പ്രസിഡന്റ് ഷീല രാജു റിയാദിലെ കലാ സംസ്കരിക രംഗത്തു നിറഞ്ഞു നിൽക്കുന്ന ഗായിക കൂടിയാണ് . മരുഭൂമിയിൽ ആട്ടിടയന്മാർക്കും ഒട്ടകത്തെ മേയ്ക്കുന്നവർക്കുമായി പ്രവാസി മലയാളി ഫെഡറേഷൻ നടത്തുന്ന മെഡിക്കൽ ക്യാമ്പിലെ പ്രധാന അംഗം കൂടിയായ പി .എം .എഫ് കുടുംബാംഗങ്ങളുടെ സ്വന്തം “ഷീല ചേച്ചി ” സഹാനുഭൂതിയോടെ മാതൃകയാണെന്ന് റിയാദിലെ പ്രമുഖ സാമൂഹ്യ രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖരായ ശിഹാബ് കൊട്ടുകാട് ,അഷറഫ് വടക്കേവിള ,വി .ജെ .ന സ്റുദ്ധിൻ ,നാസർ കാരന്തൂർ ,റാഫി പാങ്ങോട് ,തെന്നല മൊയ്തീൻ ,മൈമൂന അബ്ബാസ് ,ലത്തീഫ് തെച്ചി ,ഷക്കീലാ വഹാബ് ,സത്താർ കായംകുളം ,സനൂപ് പയ്യന്നൂർ തുടങ്ങി അനവധി പേർ സാക്ഷ്യപ്പെടുത്തുന്നു .സഹ്‌റാൻ ഗ്രൂപ്പ്‌ കമ്പനിയിൽ ജോലി ചെയ്യുന്ന ഷീലയുടെ ഭർത്താവു രാജുവും റിയാദിൽ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനാണ് .
ആഷ്‌ന രാജുവും അശ്വിൻ രാജുവുംമക്കളാണ് .തങ്ങളുടെ സഹപ്രവർത്തകക്ക് സ്നേഹോജ്വലമായ യാത്രയയപ്പ് നല്കാൻ ഉള്ള തയ്യറെടുപ്പിലാണ് പി .എം .എഫ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രവർത്തകർ .ഡിസംബർ 8 ശനിയാഴ്ച വൈകുന്നേരം മലാസിലെ അൽമാസ്സ്‌ ഓഡിറ്റോറിയത്തിലാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.