യു എസ് സുപ്രീം കോടതി ജഡ്‌ജി; ട്രംപിന്റെ ലിസ്റ്റില്‍ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ നിയമജ്ഞനും

205

ഈ ബുധനാഴ്ച വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ യു എസ് സുപ്രീം കോടതി ജഡ്‌ജി കെന്നഡിക്ക്‌ പകരക്കാരനെ കണ്ടെത്താനുള്ള 25 അംഗ പട്ടികയില്‍ ഇന്ത്യന്‍ വംശജനായ നാല്പത്തൊമ്പതുകാരന്‍ അമുല്‍ താപ്പര്‍ ഇടം പിടിച്ചത്

ഇന്ത്യന്‍ – അമേരിക്കന്‍ വംശജനായ നിയമജ്ഞന്‍ അമുല്‍ താപ്പര്‍, വിരമിക്കുന്ന സുപ്രീംകോടതി ജഡ്ജി കെന്നഡിക്ക് പകരക്കാരനെ കണ്ടെത്താനുള്ള 25 അംഗ പട്ടികയില്‍ , ഉള്‍പെട്ടിട്ടുള്ളതായാണ് അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് . പട്ടികയില്‍ നിന്നും ട്രംപ് തിരഞ്ഞെടുക്കുന്ന വ്യക്തി ആയിരിക്കും കെന്നഡിക്ക് പകരക്കാരനായി വരുക.

ജസ്റ്റിസ് കെന്നഡി (81) ബുധനാഴ്ച വൈറ്റ് ഹൗസില്‍ എത്തി ട്രംപിനെ കണ്ടതിനു പിന്നാലെ ആണ് അദ്ദേഹം സഹപ്രവര്‍ത്തകരോട് തന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചത് . ജൂലൈ 31 ആകും അപെക്സ് കോടതിയിലെ അവസാന ദിനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു .

അമേരിക്കയിലെ ഒന്നിലേറെ പ്രമുഖ മാധ്യമങ്ങള്‍ അമുല്‍ താപ്പറിന്റെ പേര് കെന്നഡിയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള അന്തിമ പട്ടികയില്‍ ഉള്‍പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്‌തിരുന്നു .