യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി

160

യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് സുരേഷ് ഗോപി എം.പി. ഇതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം ലഭ്യമാക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കും. ലഭിച്ചില്ലെങ്കില്‍  സമാന മനസ്‌കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

കൊളത്തൂര്‍ അദ്വൈതാശ്രമത്തില്‍ ശ്രീ ശങ്കര ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ശ്രീങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യവേയാണ് സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.