മൈത്രി കരുനാഗപ്പള്ളി കൂട്ടായ്‌മ കുടുംബസംഗമം

109

റിയാദ്: ജീവകാരുണ്യ രംഗത്ത് സജീവ സാിധ്യമായ മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ കുടുംബസംഗമം വിവിധ കലാകായിക മത്സരങ്ങളോടെ അതി വിപുലമായി ആഘോഷിച്ചു. എക്‌സിറ്റ് 18 ലെ റാഹ ഇസ്ത്രാഹയില്‍ കായിക പരിപാടികള്‍ മുൻ നോർക്ക കൻസൾറ്റൻറ് ശിഹാബ് കൊട്ടുകാട് ഉല്‍ഘാടനം ചെയ്തു.
വടം വലി മത്സരം, സാക്ക് റേസ്, മ്യൂസിക്കല്‍ ചെയര്‍ തുടങ്ങിയ വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറി. പ്രസിഡന്റ് മജീദിന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക പരിപാടി ഫോര്‍ക്ക ചെയര്‍മാന്‍ സത്താര്‍ കായംകുളം ഉല്‍ഘാടനം ചെയ്തു. നസറുദ്ദീന്‍ വി. ജെ, ഷാനവാസ് മുനമ്പത്ത്, നസീര്‍ ഖാന്‍, റഹ്മാന്‍ മുനമ്പത്ത്, സിനു അഹമ്മദ്, നിസാര്‍ പള്ളിക്കശ്ശേരി, മന്‍സൂര്‍, നൗഫല്‍, ജാനിസ് ഷംസ,് നസീര്‍ ഹനീഫ, കബീര്‍ പാവുമ്പ, താഹ, മുരളി മണപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും സാദിഖ് നന്ദിയും പറഞ്ഞു. അബ്ദുല്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ഗാനമേളയില്‍ ഷബാന അന്‍ഷാദ്, അബി ജോയ്, റോജി മാത്യു, ബബിത റോജി, റഫ്‌ന റഹ്മാന്‍, നഹാല്‍, ഇഷാന്‍, അമര്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. വിവിധ നൃത്തനൃത്യങ്ങളും അരങ്ങേറി.. കലാകായിക മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അഖിനാസ്, ബഷീര്‍, ഷാജഹാന്‍, നൗഷാദ്, മുനീര്‍, ഷെഫീഖ്, നവാസ്, സാബു, സലാം, സുധീര്‍, സുജീബ്, സക്കീര്‍ ഹുസൈന്‍, നബീല്‍, റിയാസ്, റാഷിദ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.