മെല്‍ബണില്‍ വാഹനാപകടം; മലയാളി ബാലിക കൊല്ലപ്പെട്ടു

169

ഒാസ്ട്രേലിയയിലെ മെല്‍ബണില്‍ വാഹനാപകടം. മലയാളി ബാലിക മരിച്ചു. കൊല്ലം സ്വദേശി റുവാനയെന്ന പത്തു വയസ്സുകാരിയാണ് മരിച്ചത്.
റുവാനയും കുടുംബവും സഞ്ചരിച്ച വാഹനം എതിരെവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ജോര്‍ജ് പണിക്കര്‍ മഞ്ജു ദമ്പതികളുടെ മകളാണ് റുവാന.