മെഡ്ക്കോ ബിസിനസ്സ് മീറ്റും ലാഭവിഹിത വിതരണവും സംഘടിപ്പിച്ചു

122
റിയാദ്: പ്രവാസ ലോകത്തെ ഇന്നത്തെ പ്രതിസന്ധികൾ മനസ്സിലാക്കി കൊണ്ട് മാസ് റിയാദിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തകർക്കായുള്ള പുനരധിവാസത്തിന്റെ ഭാഗമായി  മാസ് എക്സ്പാറ്റ് ഡെവലപ്പ്മെന്റ് കമ്പനി (മെഡ്ക്കോ) എന്ന പേരിൽ കമ്പനി പ്രാവർത്തികമാവുകയും അതിന്റെ ഭാഗമായി ബിസിനസ്സ് മീറ്റും ഒന്നാംഘട്ട ലാഭവിഹിത വിതരണവും ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.
ചടങ്ങിൽ ചെയർമാൻ മൂസക്കുട്ടി നെല്ലിക്കാപറമ്പ് അധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ എനർജി ഫോറം കൺവീനർ ഇബ്രാഹീം സുബ്ഹാൻ ചടങ്ങ് ഉൽഘാടനം ചെയ്തു.മെഡ്ക്കോയുടെ വെബ് സൈറ്റ് ഉൽഘാടനം ജയ്ഹിന്ദ് സൗദി ചീഫ് ബ്യൂറോ ഉബെദ് എടവണ്ണ നിർവ്വഹിച്ചു. കമ്പനിയുടെ പേര് നാമകരണം ചെയ്ത വ്യക്തിക്കുള്ള സ്വർണ്ണ നാണയം അശ്റഫ് നെല്ലിക്കാപറമ്പിന് അബ്ദുള്ള വല്ലാഞ്ചിറ സമ്മാനിച്ചു. ഏറ്റവും കൂടുതൽ ബിസിനസ്സ് ഷെയറുകൾ കരസ്ഥമാക്കിയ ബഷീർ അരിമ്പ്രക്കുള്ള മൊമന്റോ സഹീൽ കാരപറമ്പത്ത് കൈമാറി. കമ്പനിയുടെ ഏറ്റവും നല്ല പെർഫോർമറായ മുസ്തഫ നെല്ലിക്കാപറമ്പ് ,ഷബീർ മാളിയേക്കൽ എന്നിവർക്ക് മുഹമ്മദ് വി.സി, മൻസൂർ കൊടിയത്തൂർ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ ലത്തീഫ് തെച്ചിയുടെ “മരുഭൂമിയിലെ തണൽമരങ്ങൾ “എന്ന ജീവചരിത്ര പുസ്തകം പ്ലീസ് ഇന്ത്യാ സൗദി കോർഡിനേറ്റർ റഫീഖ് ഹസ്സൻ വെട്ടത്തൂർ മാസ് റിയാദ് പ്രസിഡണ്ട് അശ്റഫ് മേച്ചീരിക്ക് നൽകി. ജഅഫർ ഊർങ്ങാട്ടീരി പ്രാർത്ഥനയും,മുസ്തഫ നെല്ലിക്കാപറമ്പ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.തുടർന്നുള്ള പരിപാടിയിൽ “നാടണയുന്ന പ്രവാസിയും തൊഴിൽ സാധ്യതകളും ” എന്ന വിഷയത്തെ ആസ്പതമാക്കി പ്ലീസ് ഇന്ത്യാ ഫൗണ്ടേഷൻ ചെയർമാൻ ലത്തീഫ് തെച്ചി മുഖ്യ പ്രഭാഷണം നടത്തി. ഉബെദ് എടവണ്ണ, അബ്ദുള്ള വല്ലാഞ്ചിറ, മൊയ്തു വലിയപറമ്പ് ,അശ്റഫ് നെല്ലിക്കാപറമ്പ് ,ഷംസു കാരാട്ട്, റഫീഖ് ഹസ്സൻ, റസാഖ് കൊളായി,കാസിം തോട്ടത്തിൽ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
അശ്റഫ് മേച്ചീരി സ്വാഗതവും, ഷബീർ മാളിയേക്കൽ നന്ദിയും പറഞ്ഞു. അൻവർ പി.വി, അബ്ദുൽ സലാം കാരക്കുറ്റി, മുഹമ്മദ് കൊല്ലളത്തിൽ ഷിഹാബുദ്ധീൻ മാളിയേക്കൽ, നിഷാദ് ഗോതമ്പ റോഡ്, അസയിൻ എടത്തിൽ, ബസർ ഖാൻ ,അംജാസ് പി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.