മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പോകാനിരുന്ന സഹോദരൻ മരണപ്പെട്ടു

233

ഹൃദയാഘാതത്തെ തുടർന്ന് മൂന്ന് ദിവസം മുന്പ് ദോഹയിൽ മരണപ്പെട്ട തൃശൂർ വട്ടേക്കാട് സ്വദേശി പുതിയ വീട്ടിൽ മഞ്ഞിയിൽ ഇർഷാദിന്റെ മൃതദേഹത്തോടൊപ്പം ഇന്ന് നാട്ടിലേക്ക് യാത്ര ചെയാനിരുന്ന സഹോദരനും ദോഹയിൽ മരണപ്പെട്ടു. ജ്യേഷ്ഠസഹോദരൻ ഇർഷാദിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയാണ് സഹോദരൻ റിസാലുദ്ധീനും ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് വൈകീട്ട് അന്തരിച്ചത്.
ഇന്ന് രാത്രി 10.30 നുള്ള ജെറ്റ് എയർവെയ്‌സിൽ ഇർഷാദിന്റെ മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു.ആദ്യം മരണപ്പെട്ട ഇർഷാദിന്റെ മൃതദേഹം മുൻ നിശ്ചയിച്ച പ്രകാരം ഇന്ന് രാത്രി തന്നെ നാട്ടിലേക്ക് കൊണ്ടുപോകും.ഇന്ന് മരണപ്പെട്ട സഹോദരൻ റിസാലുദ്ധീന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.