മൂന്നു വര്‍ഷത്തിനിടെ ബിഷപ്പ് പീഡിപ്പിച്ചത് 13 തവണയെന്ന് കന്യാസ്ത്രീ

302

ജലന്ദറിലെ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ഗുരുതര ആരോപണങ്ങള്‍.

മൂന്നു വര്‍ഷത്തിനിടെ 13 തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ പറയുന്നത്. 2014 മേയ് അഞ്ചിനു എറണാകുളത്ത് നടന്ന ബിഷപ്പുമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ആദ്യപീഡനം.

അന്ന് രാത്രി 10.45-നു മഠത്തിലെത്തിയ ബിഷപ്പിനൊപ്പം താന്‍ വിശ്രമമുറിയിലെത്തി. തുടര്‍ന്ന് പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ ളോഹ ഇസ്തിരിയിട്ടു തരാന്‍ ബിഷപ് ആവശ്യപ്പെട്ടു. ളോഹ ഇസ്തിരിയിട്ട് മടങ്ങിയെത്തിയപ്പോള്‍ ബിഷപ്പ് കൈയ്യില്‍ കയറിപ്പിടിച്ചു. തനിക്കു വഴങ്ങണമെന്നായിരുന്നു ബിഷപ്പിന്റെ ആവശ്യം. തുടര്‍ന്ന് ബിഷപ്പ് 13 തവണ മഠത്തിലെത്തി. അപ്പോഴൊക്കെ പ്രകൃതി വിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നും കന്യാസ്ത്രീ പറയുന്നു.

ബിഷപ്പിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. എന്നാല്‍ ആപരാതിയില്‍ യാതൊരു നടപടിയുമുണ്ടായില്ല. കന്യാസ്ത്രീയുടെ നല്‍കിയ പരാതിയില്‍ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം എന്നിവ ചുമത്തിയാണ് ബിഷപ്പിനെതിരെ കേസെടുത്തിരിക്കുന്നത്.