മൂന്നുവർഷമായി നാട്ടിൽ പോകാനാകാതെ നിയമ കുരുക്കിൽ അകപ്പെട്ട മലയാളിയെ വിലകുകൾ നീക്കി നാട്ടിൽ എത്തിച്ചു

51

റിയാദ് :തിരുവനന്തപുരം ആലംകോട് സ്വദേശി ഫെബിൻ ആണ് വാഹനാപകടത്തെ തുടർന്ന് നിയമകുരുക്കിൽ അകപ്പെട്ടത്. ലൈസൻസില്ലാതെ സിഗ്നൽ കട്ട് ചെയ്തു വാഹനം ഓടിച്ചു എന്ന് തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരം മൂന്നു മാസം ജയിൽ ശിക്ഷ അനുഭവിക്കുകയും നാല്പതിനായിരം സൗദി റിയാൽ പിഴയും അടക്കാൻ വിധിക്കുകയും ആയിരുന്നു.
സഹായിക്കാൻ ആരുമില്ലാതെ മലയാളി മൂന്ന് മാസമായി ജയിലിൽ കിടക്കുന്നു എന്ന ഗൾഫ് മാധ്യമത്തിൽ വന്ന വാർത്ത കണ്ടു സൗദിയിലെ ജീവകാരുണ്യ പ്രവർത്തകനും പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ ഐഡ് സെൽ) പ്രസിഡന്റും ആയ ഷാനവാസ്‌ രാമഞ്ചിറ കേസിൽ ഇടപെടുകയും ജയിലിൽ ഫെബിനെ നേരിട്ട് കാണുകയും വിവരങ്ങൾ ചോദിച്ചു മനസിലാക്കുകയും ജാമ്യത്തിന് വേണ്ടി ക്യാപ്റ്റനെ സമീപിക്കുകയും ചെയ്തപ്പോൾ ലൈസൻസോ ഇൻഷുറൻസൊ ഇല്ലാതെ സിഗ്നൽ കട്ട് ചെയ്താണ് അപകടം ഉണ്ടാക്കിയത് എന്ന കാരണത്താൽ ജാമ്യം അനുവദിക്കാനാവില്ല എന്നായിരുന്നു മറുപടി. എന്നാൽ സിഗ്നൽ കട്ട് ചെയ്തില്ലെന്നും ഭാഷ അറിയാത്ത ഫെബിൻ പറഞ്ഞത് കേട്ടു ഉദ്യോഗസ്ഥർ തെറ്റിധരിച്ചതാണെന്നും ഷാനവാസ്‌ രാമഞ്ചിറ ക്യാപറ്റനെ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഫെബിന് ജാമ്യം അനുവദിക്കുക ആയിരുന്നു.
എതിർ വാഹനത്തിൽ വന്ന സോമാലിയകാരിയായ സ്ത്രീക്ക് കൈക്ക് പരിക്ക് പറ്റുകയും അവർ കോടതിയെ സമീപിക്കുകയും കോടതി ഫെബിന് യാത്ര വിലക്ക് ഏർപ്പെടുത്തുകയും ആയിരുന്നു.എന്നാൽ സോമാലിയ സ്ത്രീക്ക് 18000 റിയാൽ കൊടുക്കാൻ കോടതിവിധി വരുകയും
എന്നാൽ പണം കണ്ടെത്താൻ കഴിയാതെ വന്ന ഫെബിന്റെ അവസ്ഥ വാർത്തയിലൂടെ അറിഞ്ഞ ജിദ്ദയിൽ ജോലി ചെയ്യുന്ന ഗഫൂർ എംഎം പറമ്പ് ഫെബിൻ സഹായ നിധി എന്ന ഗ്രൂപ്പ് രൂപികരിച്ചു നടത്തിയ ശ്രമം വിജയിക്കുകയും നാട്ടിൽ നിന്നും സൗദിയിൽ നിന്നും സുമനസ്സുകൾ സഹായിക്കുകയും ഈ തുക കണ്ടെത്തുകയും പൈസ കോടതിയിൽ കെട്ടിവെച്ചു പ്രശ്നം പരിഹരിക്കുകയും ചെയ്തു. എന്നിട്ടും ട്രാഫിക് ഡിപ്പാർട്മെന്റ് വിലക്കുകൾ നീങ്ങിയിരുന്നില്ല.. നേര്ത്തെ 22000 റിയാൽ എതിർ വാഹനത്തിന്റെ നഷ്ടപരിഹാരം അടച്ചിരുന്നു എങ്കിലും അതിന്റെ നിയമ നടപടികൾ പൂർത്തിയാക്കിയിരുന്നില്ല..
പിന്നീട് ഷാനവാസ് രാമഞ്ചിറ ഇടപെട്ടു നിയമ കുരുക്കൾ അഴിച്ചു എക്സിറ്റ് അടിപ്പിച്ചു ഗഫൂർ എംഎം പറമ്പ് കൊടുത്ത ടിക്കറ്റിൽ കഴിഞ ദിവസമാണ് ഫെബിൻ നാട്ടിലെത്തിയത് .ഷാനവാസ് രാമഞ്ചിറക്കോപ്പം,,ലത്തീഫ് തെച്ചി ഗഫൂർ എംഎം പറമ്പ് , ഷാഹിദ് വടപുറം ഇല്യാസ് കാസർഗോഡ്,ഷറഫു മണ്ണാർകാട് മൻസൂർ കാരയിൽ, എന്നിവരും വിവിധ ഘട്ടങ്ങളിൽ ,സഹായത്തിനുണ്ടായിരുന്നു