മുൻ പ്രവാസി നാട്ടിൽ വാഹന അപകടത്തിൽ മരണപെട്ടു

499

റിയാദ് :മുൻ പ്രവാസി മലയാളി ഓച്ചിറ ചങ്ങൻകുളങ്ങരദേശീയ പാതയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപെട്ടു .റിയാദിൽ ദീർഘകാലം ബിസിനസ് രംഗത്തുണ്ടായിരുന്ന ആലപ്പുഴ കരുവാറ്റ വഴിയമ്പലം പറയന്റെ പറമ്പിൽ ഷാജി മൻസിലിൽ പരേതനായ നൂഹിന്റെ മകൻ ഷാജഹാൻ-55 (കരുവാറ്റ ഷാജി ) ആണ് മരണപ്പെട്ടത് .ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണപെട്ടു .സഹോദരൻ കരുവാറ്റ ഷെമി മൻസിലിൽ ഷിബു തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .സഹോദരങ്ങൾ കരുവാറ്റയിൽ നിന്നും കരുനാഗപ്പള്ളിയിലെ ബന്ധു വീട്ടിലേക്ക് ബൈക്കിൽ വരികയായിരുന്നു .റിയാദിൽ നല്ലൊരു സൗഹൃദമുണ്ടായിരുന്ന ഷാജിയുടെ മരണം സുഹൃത്തുക്കളെ ദുഃഖത്തിലാഴ്ത്തി. ഭാര്യ ഷൈല,മക്കൾ ഷാമില, ഷാഹിറാ ,മുഹമ്മദ് നൂഹ് .കബറടക്കം വൈകിട്ട് കരുവാറ്റ ജുമ മസ്ജിദ് കബർസ്ഥാനിൽ നടക്കുമെന്ന് റിയാദിലുള്ള സഹോദരൻ ഷഫീക്ക് അറിയിച്ചു .