മുരളീധരന് കേളി ന്യൂസനയ്യ ഏരിയ യാത്രയയപ്പ് നൽകി

28

റിയാദ്: 22 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തെക്ക് മടങ്ങുന്ന കേളിയുടെ ആദ്യകാല പ്രവര്‍ത്തകനും ന്യൂസനയ ഏരിയ വൈസ്പ്രസിഡണ്ടുമായ മുരളീധരന് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. ന്യൂസനയയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ (ഹൈസ്) കമ്പനിയില്‍ എയര്‍കണ്ടീഷന്‍ ടെക്നീഷ്യന്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്വദേശിയാണ്.
യാത്രയയപ്പ് യോഗത്തില്‍ ഏരിയാ വൈസ് പ്രസിഡണ്ട് ഫൈസല്‍ മടവൂര്‍ അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. ജോ.സെക്രട്ടറി ജലീല്‍ ആമുഖ പ്രഭാഷണം നടത്തി. കേളി മുഖ്യരക്ഷാധികാരി ആക്ടിംഗ് കണ്‍വീനര്‍ കെ.പി.എം.സാദിഖ്, കേളി പ്രസിഡണ്ട് ദയാനന്ദൻ ഹരിപ്പാട് , സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍, വൈസ് പ്രസിഡണ്ട് സുധാകരൻ കല്യാശ്ശേരി, ജോ.സെക്രട്ടറി ഷമീർ കുന്നുമ്മൽ, ജോ.ട്രഷറര്‍ വർഗ്ഗീസ്, ഏരിയാ രക്ഷാധികാരി സമിതി കണ്‍വീനര്‍ നാരായണൻ കയ്യൂർ, കേളി സെക്രട്ടറിയേറ്റ് അംഗം റഷീദ് മേലേതിൽ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത് കണ്ണൂർ, ടി.ആർ സുബ്രഹ്മണ്യൻ, രാജൻ പള്ളിത്തടം, ജോസഫ് ഷാജി, ജോഷി പെരിഞ്ഞനം, പ്രദീപ്‌രാജ് , പ്രഭാകരൻ, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങള്‍ മനോഹരൻ, ഷാജി, അബ്ബാസ്, ഏരിയാ ട്രഷറര്‍ ജോർജ്ജ് വർഗീസ്, കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ സുരേഷ് ചന്ദ്രൻ ഏരിയാ ജോ.സെക്രട്ടറി മോഹനൻ , ഏരിയാ കമ്മിറ്റി അംഗങ്ങള്‍ മഹേഷ് കോടിയത്ത്‌, ബേബിക്കുട്ടി, നിസാർ മണ്ണഞ്ചേരി, കൃഷ്ണകുമാർ, കരുണാകരൻ, സുരേഷ്ബാബു, അബ്ദുൾനാസർ, സെന്‍ട്രല്‍ യൂണിറ്റ് വൈസ് പ്രസിഡണ്ട് വർഗീസ്, യൂണിറ്റ് എക്സീക്യുട്ടീവ് കമ്മിറ്റി അംഗം ബൈജു ബാലചന്ദ്രൻ, ചെല്ലപ്പൻ, ഗാസ്ബക്കാല യൂണിറ്റ് എക്സീക്യുട്ടീവ് അംഗം ഹുസൈൻഎന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഏരിയയുടെ ഉപഹാരം സെക്രട്ടറി സുരേഷ് കണ്ണപുരവും യൂണിറ്റ് ഉപഹാരം സെക്രട്ടറി മോഹനനും സമ്മാനിച്ചു. യാത്രയപ്പിനു മുരളീധരന്‍ നന്ദി പറഞ്ഞു. വിവിധ ഏരിയയില്‍ നിന്നുള്ള നിരവധി പ്രവര്‍ത്തകര്‍ യാത്രയയപ്പ് യോഗത്തില്‍ സന്നിഹിതരായി