മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു

116

വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്. യുഎസിലെ മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി പോകുന്നത്. ഓഗസ്റ്റ് 19 ന് പരിശോധന തുടങ്ങും. മയോ ക്ലിനിക്കില്‍ വച്ച് പിണറായി ശസ്ത്രക്രിയക്ക് വിധേയനാകും. കഴിഞ്ഞ ജൂലൈ 18 വരെ 13 ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം പിണറായി വിജയന്‍ നടത്തിയിരുന്നു. അന്നും അദ്ദേഹം മയോ ക്ലിനിക്കല്‍ പരിശോധനക്കായി എത്തിയിരുന്നു.