മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാനും എഎസ്‌ഐയും കൊല്ലപ്പെട്ടു

ഝാര്‍ഖണ്ടിലെ സെറായികേല-ഖരസാവന്‍ ജില്ലയിലെ കുച്ചായി പോലീസ്‌റ്റേഷന് കീഴിലെ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

170

റാഞ്ചി: ഝാര്‍ഖണ്ടില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ സി.ആര്‍.പി.എഫ് കോബ്ര വിങ്ങിലെ എ.എസ്.ഐയും ജവാനും കൊല്ലപ്പെട്ടു. ഝാര്‍ഖണ്ടിലെ സെറായികേല-ഖരസാവന്‍ ജില്ലയിലെ കുച്ചായി പോലീസ്റ്റേഷന് കീഴിലെ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

കോബ്ര 203-ാം വിഭാഗവും ജില്ലാ പോലീസും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. പരിക്കേറ്റ എ.എസ്.ഐ യെയും ജവാനെയും ഹെലിക്കോപ്റ്ററില്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എ.എസ്.ഐ ബന്വ ഓറനും ജവാന്‍ ഉത്പല്‍ റാബയുമാണ് കൊല്ലപ്പെട്ടതെന്നാണ് അധികൃതര്‍ അറിയിച്ചത്.