മാലിന്യം വർദ്ധിക്കുന്നു…രോഗങ്ങളും

ലേഖനം- ഫരീദ് ജാസ് ,റിയാദ്

494

നാട്ടിൽ വന്ന ശേഷം ഞാൻ മനസ്സിലാക്കിയ വലിയൊരു കാര്യം വേസ്റ്റ്‌ നിക്ഷേപിക്കാൻ ജനം വലിയുന്നു എന്നതാണ് പ്രത്യേകിച്ച്‌ സ്ഥലം കുറവുള്ളവർ

അതിന്റെ ഫലമായാണ് കനാലുകളിലും,ഓടകളിലും,പുഴകളിലും വേസ്റ്റ്‌ കൊണ്ട്‌ വന്ന് തള്ളുന്ന ഒരവസ്ഥയിലേക്ക്‌ എത്തി ചേർന്നിരിക്കുന്നത്‌

കത്തി പോകുന്ന വസ്തുക്കൾ അത്തരത്തിൽ നശിപ്പിക്കാം പക്ഷെ പ്ലാസ്റ്റിക്ക്‌ പോലുള്ളവ എങ്ങനെ നശിപ്പിക്കാം എന്നതൊ അല്ലെങ്കിൽ അത്‌ സംഭരിച്ച്‌ ജനത്തിന് ദോഷമല്ലാത്ത രീതിയിൽ നിർമ്മാജ്ജനം ചെയ്യാനൊ വ്യക്തമായ ഒരു പദ്ധതി സാധാരണ ജനങ്ങളിലേക്ക്‌ എത്തിയട്ടില്ല

അതോടൊപ്പം വലിയൊരു പ്രശ്നം നേരിടുന്നത്‌ ചെറുതും,വലുതുമായ കവലകളിൽ വേസ്റ്റ്‌ നിക്ഷേപിക്കാൻ സൗകര്യം ഇല്ല എന്നതാണ് വിദേശങ്ങളിൽ അതിനായി പ്രത്യേക ബോക്സുകളും ആളുകളേയും നിർത്തുമ്പോൾ നമ്മുടെ നാട്ടിൽ വലിയ സിറ്റികളിൽ മാത്രം പരിമിതി പെടുത്തിയിരിക്കുകയാണ്

മാലിന്യങ്ങൾ കൂടുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ഇപ്പോഴും പ്ലാസ്റ്റിക്ക്‌ ഇതര ബാഗുകളിലേക്ക്‌ ജനം തിരിഞ്ഞട്ടില്ല എന്നതാണ് മറ്റൊന്ന് കൂടിയുണ്ട്‌ കുട്ടികൾ വീടുകളിൽ നടക്കുന്നത്‌ പോലും പാമ്പേഴ്സ്‌ പോലുള്ളവ ഇട്ട്‌ കൊണ്ടാണ് അതായത്‌ അത്തരം നാപ്കിനുകളുടെ ഉപയോഗം കൂടുകയൊ,കൂട്ടുകയൊ ചെയ്തിട്ടുണ്ട്‌
അത്തരത്തിലുള്ളവ ശരിയായ രീതിയിൽ നശിപ്പിപ്പിക്കപ്പെടുന്നുമില്ല എന്നതും കൂടുതൽ ചിന്തിക്കപ്പെടേണ്ട ഒന്നാണ്

നാളെ നമ്മൾ നേരിടാൻ പോകുന്ന പരിസ്ഥിതി പ്രശ്നങ്ങളിൽ ജലം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആശങ്കപ്പെടേണ്ട ഒന്ന് ഈ മാലിന്യ നിക്ഷേപം തന്നെയാകും എന്ന് ഉറപ്പിച്ച്‌ പറയാനാകും