മാനേജ്‌മെന്റ് പീഡനത്തെത്തുടര്‍ന്ന് അധ്യാപകന്റെ ആത്മഹത്യ; ഭാര്യയെ അതേ സ്‌കൂളില്‍ അധ്യാപികയായി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്

198

മാനേജ്‌മെന്റ് പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ മൂന്നിയൂര്‍ എം.എച്ച്.എസ്.എസ് സ്‌കൂള്‍ അധ്യാപകനായിരുന്ന കെ.കെ അനീഷിന്റെ ഭാര്യയ്ക്ക് അതേ സ്‌കൂളില്‍ ജോലി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. അനീഷിന്റെ ഭാര്യ ഷൈനി രാജനെ ജീവശാസ്ത്രം അധ്യാപികയായി നിയമിക്കാനാണ് അണ്ടര്‍ സെക്രട്ടറിയുടെ ഉത്തരവ്.

മാനേജ്‌മെന്റിന്റെ എതിര്‍പ്പിനെ മറികടന്നാണ് സര്‍ക്കാര്‍ തീരുമാനം. നേരത്തെ നിയമാനുസൃതമായ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ ഷൈനിയെ മാനേജ്‌മെന്റ് താല്‍ക്കാലിക തൂപ്പുകാരിയായി നിയമിച്ചിരുന്നു.

നേരത്തെ അനീഷിന്റെ ഒഴിവില്‍ മറ്റൊരാളെ നിയമിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഷൈനി തനിക്ക് അര്‍ഹതപ്പെട്ട ജോലി നല്‍കണമെന്ന് സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു.

വിഷയം ഹൈക്കോടതിയിലെത്തിയതോടെ യുക്തമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.