മാണിക്ക് സീറ്റ് നല്‍കിയത് മണ്ടത്തരം, നേതൃത്വത്തെ വീണ്ടും വെല്ലുവിളിച്ച് സുധീരന്‍

203

സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് വീണ്ടും വിഎം സുധീരന്റെ വാർത്താ സമ്മേളനം.  സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഇന്നും സുധീരൻ ഉയർത്തിയത്.  ബിജെപിയെ നേരിടാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുന്ന നടപടികളാണ് കേരള നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒളിയജണ്ടകളുണ്ടെന്നതടക്കം ഗുരുതര ആരോപണങ്ങള്‍ സുധീരന്‍ ഉന്നയിക്കുന്നു.

കോൺഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്ന് പരസ്യപ്രസ്താവന പാടില്ലെന്ന് ഇന്നലെയാണ് കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സൻ പ്രഖ്യാപിച്ചത്.  അതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി വിഎം സുധീരൻ രംഗത്തെത്തുകയായിരുന്നു. താൻ ഗ്രൂപ്പ് പോരിന്റെ ഇരയാണെന്നും , ഗ്രൂപ്പ് മാനേജർമാരുടെ സമ്മർദ്ദം കൊണ്ടാണ് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കേണ്ടി വന്നതെന്നും  സുധീരൻ തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരുടെ പേര് പരസ്യമായി പറഞ്ഞുകൊണ്ടുള്ള ഇന്നത്തെ തുറന്നുപറച്ചിൽ