മഹാകവിക്ക്‌ ഓർമ്മപ്പൂക്കൾ(കവിത)- മനോജ് ND

52

കണ്ണൊന്നടച്ചാൽ കരളിന്നകത്ത് ഒരു പൊന്നിൻ ചിലമ്പും കിലുക്കും കുമാരിക ഓമന തിങ്കൾ കിടാവു പോൽ തന്നുള്ളിലോടി നടന്നു ചിരിയ്ക്കും കുമാരിക

ഓമനേ ഭീരുവാണച്ഛൻ അല്ലെങ്കിൽ നിൻ പൂമെയ് സമുദ്രത്തിലിട്ടേച്ചു പോരുമോ,, നീ മരിച്ചില്ല ജനകന്റെ പുത്രിയായ് രാമന്റെ മാനസ സ്വപ്നമായ് വന്നു നീ

പുഷ്പവിമാനത്തിൽ നിന്നെയും
കൊണ്ടച്ഛനിപ്പട്ടണത്തിലിറങ്ങിയ നാൾ മുതൽ നിന്നശോകതണൽ വിരിപ്പിൽ കൊണ്ടു ചെന്നുനിറുത്തി കരിയിച്ച നാൾ മുതൽ എന്തപവാദങ്ങൾ എന്തെന്തു നാശങ്ങൾ എല്ലാം സഹിച്ചു മനശാന്തി നേടുവാൻ

യുദ്ധത്തിലിന്നലെ പോരും വഴിയ്ക്ക്
അച്ഛൻ പുത്രിയെ കണ്ടതാണന്ത്യ സന്ദർശനം
എല്ലാം പറഞ്ഞു.. മകളുടെ കാലുപിടിച്ചെല്ലാം പറഞ്ഞു മടങ്ങി തിരിയ്ക്കവേ തൻ നെഞ്ചിൽ വീണ കുമാരിതൻ മായാത്ത കണ്ണീരുനുള്ളീൽ പിതൃത്വം തളിർത്തു പോയ്