മലയാളി യുവാവ് ജിദ്ദയിൽ ജിദ്ദയിൽ ലിഫ്റ്റ് അപകടത്തിൽ മരിച്ചു

61

ജിദ്ദ :മലയാളി യുവാവ് അപകടത്തിൽ മരിച്ചു. മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കൽ ഹാരിസ് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലേ ജോലി സ്ഥലത്ത് ലിഫ്റ്റ്‌ ദേഹത്ത് വീണു തൽക്ഷണം മരിക്കുകയായിരുന്നു. സനാഇയയിൽ സൺടോപ്പ് കമ്പനി ജീവനക്കാരനായിരുന്നു.ലിഫ്റ്റ് കൺവയറിന്റെ തകരാർ ആണ് അപകടത്തിന് കാരണമെന്നു പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു