മലയാളികൾക്കഭിമാനമായി അബ്ദുൾറസാഖിന് സൗദി രാജ്യാന്തര ഫോ​ട്ടോ ഗ്രാഫി പുരസ്​കാരം

34

റിയാദ്​: മലയാളികൾക്കഭിമാനമായി അബ്ദുൾറസാഖിന്
സൗദി രാജ്യാന്തര ഫോ​ട്ടോ ഗ്രാഫി പുരസ്​കാരം മലപ്പുറം തൃപ്പനച്ചി സ്വദേശിയും റിയാദിലെ സമായ ഇൗവൻറ്​ കമ്പനിയിൽ ഫോ​ട്ടോ ഗ്രാഫറുമായ അബ്ദുറസാഖിന് 50,000 റിയാലും ഫലകവുമാണ് സൗദി കളേഴ്സ് ഫോറത്തിലെ ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സമ്മാനമായി ലഭിച്ചത്.
സൗദി ടൂറിസം കമീഷൻ നടത്തിയ മത്സരത്തിൽ രണ്ടാമത്തെ തവണയാണ് അവാർഡിനായി തിരഞ്ഞെടുക്കുന്നത് . 2013 ലാണ് ആദ്യമായി സമ്മാനം ലഭിച്ചത്​. അന്ന്​ രണ്ടാം സമ്മാനമായ 30,000 റിയാലും ഫലകവുമാണ്​ ലഭിച്ചത് .
എല്ലാവർഷവും ടൂറിസം വികസനം ലക്ഷ്യമിട്ട്​ കമീഷൻ നടത്തുന്ന ‘കളേഴ്​സ്​ ഒാഫ്​ സൗദി അറേബ്യ ഫോറ’ത്തി​ന്റെ ഭാഗമാണ്​ ​ഷോർട്ട്​ ഫിലിം, ഫോ​ട്ടോ ഗ്രാഫി മത്സരങ്ങൾ . ആയിരത്തിലേറെ വിദേശികൾ മാറ്റുരച്ച മത്സരത്തിൽ നിന്നാണ്​ അബ്​ദുറസാഖി​ന്റെ ആരെയും വിസ്മയിപ്പിക്കുന്ന ചിത്രം ഒന്നാം സ്ഥാനത്തേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. രണ്ടാം സ്ഥാനം ഒമാനി ഫോട്ടോഗ്രാഫറും മൂന്നാം സ്ഥാനം സിറിയൻ ഫോട്ടോ ഗ്രാഫറും പങ്കിട്ടു. യഥാക്രമം 30,000 റിയാലും 20,000 റിയാലുമാണ്​ രണ്ടും മൂന്നും സമ്മാന തുകകൽ .
റിയാദിൽ നിന്ന്​ 100 കിലോമീറ്ററകലെ റൂമയിൽ നടക്കാറുള്ള രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര ഒട്ടകമേളയിൽ നിന്നുള്ള അപൂർവ്വ ദൃശ്യമാണ്​ അബ്​ദുറസാഖിനെ സമ്മാനിതനാക്കിയത്​. മേളയിൽ നടന്ന ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരമാണ്​ അബ്​ദുറസാഖ്​ ഹെലികോപ്​ടറിൽ വട്ടമിട്ടു കറങ്ങി പകർത്തിയത്​. മേനിയഴകുമായി സൗന്ദര്യം കാട്ടാൻ നിരന്ന ഒട്ടകങ്ങളും ഭംഗി ആസ്വദിക്കാൻ ചുറ്റും തടിച്ചുകൂടിയ ഒട്ടകപ്രേമികളും അവരുടെ നിഴലുകളും മരുഭൂമിയുടെ സൗന്ദര്യവും ഇടകലരുന്ന പശ്ചാത്തലത്തിൽ എടുത്ത ഫോട്ടോ അപൂർവങ്ങളിൽ അപൂർവ്വമായ ദൃശ്യ വിസ്മയമാണ് .

റിയാദ്​ എക്​സിബിഷൻ സെൻററിൽ തുടങ്ങിയ കളേഴ്​സ്​ ഒാഫ്​ സൗദി അറേബ്യ ഫോറം ഏഴാം പതിപ്പിലാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​. സമ്മാനർഹമായ ചിത്രം അവിടെ പ്രദർശിപ്പിച്ചിട്ടുമുണ്ട്. അബ്​ദുറസാഖ്​ ഉൾപ്പെടെ മുഴുവൻ വിജയികൾക്കും അമീർ സൂൽത്താൻ പുരസ്​കാര ജേതാക്കൾക്കും ഒരേ വേദിയിൽ അണിനിരത്തിയാണ്​ പുരസ്​കാരങ്ങൾ വിതരണം ചെയ്​തത്​.
ഇക്കണോമിക്സിൽ ബിരുദവും ജേർണലിസം ഡിപ്ലോമയും നേടിയശേഷം
വെബ്ഡിസൈനിങ്ങിലേയും അമച്ചർ ഡിജിറ്റൽ ഫോട്ടോഗ്രാഫിയിലേയും പരിചയവുമായി റിയാദിലെ ഡെസർട്ട് പബ്ലിഷർ എന്ന കമ്പനിയിൽ ഫോട്ടോഗ്രാഫിക് അസിസ്​റ്റൻറായി ചേർന്ന റസാക്ക് തേജസ് ,വർത്തമാനം എന്നി പത്രസ്ഥാപനങ്ങളിൽ സബ്ബ് എഡിറ്ററായി ജോലി ചെയ്തിട്ടുണ്ട് . മൊയ്തീൻ മുത്തനൂർ – ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ ഋതു,അലൻ കുർദി ഏക മകനും.