മറഡോണ വീണ്ടും പരിശീലക വേഷത്തില്‍

162

ഒരിടവേളയ്ക്ക് ശേഷം ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ വീണ്ടും പരിശീലക വേഷത്തില്‍. മെക്‌സിക്കന്‍ ക്ലബ് ദൊരാദോസിനെയാണ് മറഡോണ പരീശീലിപ്പിക്കുക. മെക്‌സിക്കന്‍ സെക്കന്‍ഡ് ഡിവിഷനിലാണ് ടീം കളിക്കുന്നത്.

മുമ്പ് യുഎഇ ക്ലബായ അല്‍ വസലിന്റെയും അര്‍ജന്റീന ദേശീയ ടീമിന്റെയും പരിശീലക കുപ്പായം മറഡോണ അണിഞ്ഞിട്ടുണ്ട്. യു എ ഇ ക്ലബായ അല്‍ ഫുജൈറയുടെ മാനേജര്‍ സ്ഥാനം വിട്ട ശേഷം മറഡോണ ഒരു ഇടവേളയിലായിരുന്നു.

പരിശീലകനായി ഇതുവരെ മികവ് തെളിയിക്കാന്‍ കഴിയാത്ത ആളാണ് മറഡോണ. അതുകൊണ്ട് തന്നെ താരത്തിന്റെ നിയമനത്തില്‍ ക്ലബ് ആരാധകരുടെ പ്രതിഷേധവുമുണ്ട്.