മനുഷ്യനെ ഒന്നിപ്പിക്കുന്ന ലോകകപ്പിനെ വരവേറ്റ് കേരള മുഖ്യനും

187

റഷ്യയില്‍ ഇന്നു കാല്‍പ്പന്ത് കളിയുടെ ലോക പൂരത്തിന് അരങ്ങുണരുമ്പോള്‍ കേരളത്തിലും അതിന്‍റെ അലയൊലികള്‍ വീശുന്നുണ്ട്. ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്നവര്‍ കണ്ണ് നട്ട് കാത്തിരിക്കുകയാണ് പോരാട്ടത്തിന്‍റെ നാളുകള്‍ക്കായി. ജനങ്ങളുടെ ആവേശം കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനിലേക്കും പകര്‍ന്നിരിക്കുകയാണ്. ഫേസ്ബുക്കില്‍ കുറിപ്പിലൂടെ ഫുട്ബോളിനെ നെഞ്ചേറ്റുന്ന ഒരു മലയാളിയുടെ ഒരു കണ്ണൂരുകാരന്‍റെ എല്ലാ ആവേശത്തോടെയുമാണ് അദ്ദേഹം ലോകകപ്പിനെ വരവേറ്റത്. തന്‍റെ കൊച്ചു മകനൊപ്പം ഫുട്ബാള്‍ തട്ടുന്ന ചിത്രവും കവര്‍ ആയി അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിരുകളില്ലാതെ മനുഷ്യനെ ഒന്നിപ്പിക്കുന്ന കായിക വിനോദമാണ് ഫുട്ബോളെന്നാണ് അദ്ദേഹത്തിന്‍റെ കുറിപ്പില്‍ പറയുന്നത്.