മദീന ഒ.ഐ.സി.സി ഹജ്ജ് സെൽ രൂപീകരിച്ചു

222

ജിദ്ധ റീജനൽ കമ്മറ്റി ഒ.ഐ.സി.സി ഹജ് സെല്ലിന്റ ഭാഗമായി ഈ വർഷത്തെ ഹജ്ജ് സേവനത്തിനായ മദീന ഒ.ഐ.സി. ഹജ് സെൽ രൂപീകരിച്ചു . സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഹമീദ് പെരും പറമ്പിൽ ഉദ്ഘാടനം ചെയ്തു
മദീനയിൽ എത്തുന്ന ആദ്യ ഹജാജിമാരെ സ്വീക രിക്കുന്നത് മുതൽ ഹജിന് ശേഷം മക്കയിൽ നിന്ന് മദീനയിലേക്ക് എത്തുന്ന അവസാന ഹാജിമാർക്ക് വരെ യുള്ള സേവന പ്രവർത്തനത്തിനും മറ്റും മദീന ഒ.ഐ.സി പ്രവർത്തകർ സദാ സന്നദ്ധരായിരിക്കാനും യോഗത്തിൽ തീരുമാനമായി.സേവന പ്രവർത്തനങ്ങൾ ജിദ്ധ, മക്ക, ഒ.ഐ.സി.സി യുമായി ഏകോപിച്ച് കൊണ്ട് പോകും. മദീനയിൽ ആദ്യ ഹജ്ജ് വിമാനം ഇറങ്ങുന്ന തോട് കൂടി മുഴുവൻ സമയ ഹെൽപ് ലൈൻ നമ്പർ പ്രവർത്തനമാരംഭിക്കും.0562677590, 0508257381,0540354547 മദീനയിൽ മുൻ വർഷങ്ങളിലെ പോലെ തന്നെ മദീനയിലെ പതിനാലോളം സംഘടനയുടെ കൂട്ടായ്മയായ മദീന ഇന്ത്യൻ ഹജ്ജ് വെൽ ഫയർ ഫോറം പ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കാനും തീരുമാനിച്ചു.
മദീന ഒ.ഐ.സി.സി ഹജ്ജ് സെൽ ചെയർമാൻ ആയി നസീർ കുന്നക്കൊടിയേയും കൺവീനർ ആയി ഹമീദ് ചൊക്ലിയെയും ചീഫ് കോ ഓർഡിനേറ്റർ ആയി നിഷാദ് അസീസ് കൊല്ലത്തെയും തെരെഞ്ഞെടുത്തു. നജീബ് പത്തനം തിട്ട (വൈസ് ചെയർമാൻ)
റാഫി വി.കെ വയനാട് ( ജോയിന്റ് കൺവീനർ)
ഷാജി ആദിക്കാട്ട് കുളങ്ങര, ഫൈസൽ തങ്ങൾ കൊടിഞ്ഞി, ജംഷീർ ഹംസ എടത്തനാട്ടുകര ( ഭക്ഷണ വിഭാഗം)
ബഷീർ കരുനാഗപ്പള്ളി, മുഹമ്മദ് ജിനാസ് മുക്കം, സുധീർ കറാത്ത് ( മെഡിക്കൽ വിഭാഗം), മുഖ്യ രക്ഷാധികാരികൾ ആയി മുജീബ് ചെനാത്ത്, ഹമീദ് പെരും പറമ്പിൽ എന്നിവരെയും തെരെഞ്ഞെടുത്തതായി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് ചെനാത്ത് അറിയിച്ചു.