മഞ്ജു വാര്യര്‍ ഡബ്ല്യു.സി.സിയില്‍ നിന്നും രാജിവച്ചു

509

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കളക്ടീവില്‍ നിന്ന് പടിയിറങ്ങി മഞ്ജു വാര്യര്‍. സംഘടനയില്‍ നിന്നും മഞ്ജു രാജി വച്ചിരിക്കുകയാണ്.

രാജി വച്ചെന്ന വിവരം മഞ്ജു വാര്യര്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ അറിയിച്ചു കഴിഞ്ഞു. അബുദാബിയില്‍ വച്ചാണ് മഞ്ജു ഇക്കാര്യം മോഹന്‍ലാലിനെ അറിയിച്ചിരിക്കുന്നത്.

മലയാള സിനിമ വ്യവസായത്തെ മൊത്തം പ്രതിസന്ധിയിലാക്കുന്നതാണ് ഡബ്യുസിസിയുടെ നിലപാടുകള്‍ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു മഞ്ജു വാര്യരുടെ രാജി വയ്ക്കല്‍. മുന്‍പും ഡബ്യുസിസിയുടെ ചില നിലപാടുകള്‍ക്കെതിരെ മഞ്ജു ശബ്ദമുയര്‍ത്തിയിരുന്നു.