ഭൂമിയിലെ മാലാഖമാർ – അജിനാഫ റിയാദ്,കായംകുളം

അജിനാഫ റിയാദ്,കായംകുളം

242

ഒരിക്കലെങ്കിലും ജീവിതത്തില്‍ ആശുപത്രിയില്‍ പോകാത്തവരുണ്ടോ? കാണില്ല. അവിടെ നിങ്ങളുടെ വേദനയിലും തളര്‍ച്ചയിലും തകര്‍ച്ചയിലും കൈപിടിച്ചു കൊണ്ട് ,നിങ്ങളെ ആശ്വസിപ്പിച്ചുകൊണ്ട് അവര്‍ ഉണ്ടാവും. ഭൂമിയിലെ മാലാഖമാര്‍. വെളുത്ത വസ്ത്രത്തിനുള്ളില്‍ നിറഞ്ഞ ചിരിയുമായി നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കാനായി ഈശ്വരന്‍ അയച്ച മാലാഖമാര്‍. അവര്‍ നമ്മള്‍ അറിയാതെ നമ്മുടെ വേദനകള്‍ ഒപ്പിയെടുക്കുന്നു. അവര്‍ നമ്മുടേ വേദനകള്‍ ഒപ്പിയെടുക്കുമ്പോള്‍ അവരുടെ ഉള്ളിലെ വേദനകള്‍ എന്തായിരിക്കൂം എന്ന് നമ്മള്‍ ചിന്തിക്കാറില്ല. പക്ഷേ ആ മാലാഖമാരുടെ നിറഞ്ഞ ചിരികള്‍ക്കു പിന്നില്‍ മറഞ്ഞിരിക്കുന്നത് കണ്ണീരിന്റെ നനവാണ്. ഉള്ളിലെ ദുഃഖങ്ങളുടെ താഴ്‌വാരത്തിലെ കൊടുംങ്കാറ്റിനെ ആണ് അവര്‍ തങ്ങളുടെ പുഞ്ചിരിയില്‍ ഒളിപ്പിക്കൂന്നത്. സ്വാന്തനത്തിന്റെ കുളിര്‍കാറ്റായി അവര്‍ വരുന്നത് ആ കൊടുങ്കാറ്റിനെ തളര്‍ത്തികൊണ്ടാണ്. സ്വന്തം വേദനകളെ കണ്ണീരിനും ശമിപ്പിക്കാന്‍ കഴിയാതെ വരുമ്പോള്‍ അവളുടെ ചുണ്ടിലെ പുഞ്ചിരിമായുന്നു. രക്ഷപെടാനാവാത്ത കുരുക്കില്‍ പെട്ട് ഉഴറുമ്പോഴും അവളുടെ ചുണ്ടിലെ പുഞ്ചിരി മായാതിരിക്കാന്‍ അവള്‍ ശ്രമിക്കും. ആശുപത്രിയില്‍ നിന്നുള്ള ബുദ്ധിമുട്ടുകളും ചില രോഗികളില്‍ നിന്നും അവരുടേ കൂടേ നില്‍ക്കുന്നവരില്‍ നിന്നുമുള്ള ബുദ്ധിമുട്ടുകള്‍ ഒരു വശത്ത് ,വീട്ടിലെ കഷ്ടതകളും ലോണ്‍ എടുത്ത് പഠിച്ചവരാണങ്കില്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ മറുവശത്ത് നിന്നുമുള്ള പോരാട്ടമാണ് ആ മാലാഖമാരുടെ ജീവിതം. ഇന്‍‌ഞ്ചഷന്‍ കൊടുക്കുമ്പോള്‍ അലപമൊന്നു വേദനിച്ചാലും ചിലര്‍ അവരെ തെറിവിളിക്കും. ആ തെറിവിളി കേള്‍ക്കുമ്പോഴും അവര്‍ പുഞ്ചിരിക്കൂം. ചിലര്‍ക്ക് അവളുടെ കൈകളില്‍ തൊടണം,ചിലര്‍ക്ക് അവളുടെ മറ്റു ശരീര ഭാഗങ്ങളിൽ തട്ടണം,ചിലര്‍ക്ക് അവളുടെ ശരീര ഭംഗി ആസ്വദിക്കണം. അവരൊരിക്കലും ഓർക്കുന്നില്ല തങ്ങളുടെ ജീവന്‍റെ തുടിപ്പാദ്യം വാര്‍ന്നു വീഴ്‌ന്നത് ആ കൈകളിലേക്കായിരുന്നു എന്നതും, അമ്മ തന്‍ അമ്മിഞ്ഞപാലിനു മുന്നേ അവൻ ആദ്യം കേട്ട രാഗം തന്നെ ഹൃദയത്തോട് ചേര്‍ത്ത ഒരു നേഴസിന്റെ ഹൃദയ താളമായിരുന്നെന്നും.എന്നിട്ടും വളര്‍ന്നവന്‍ മുട്ടനാടിന്നോളമെത്തിയാല്‍ നെഴ്സെന്നു കേട്ടാലവന്‍ ചിറി കോട്ടും എന്നാലും ഒന്ന് വീണാല്‍ ,മുറിവൊന്നു പടര്‍ന്നാല്‍
അമ്മേയെന്ന വിളിക്കൊപ്പം
ചേര്‍ത്തവന്‍ വിളിക്കും സിസ്റ്ററെ എന്ന്.
എന്നാലത് ഹോസ്പിറ്റലിനുള്ളില്‍ മാത്രം പുറമേ അവളൊരു മോശക്കാരി,,ഒന്നോർക്കുക
മരണത്തില്‍ നിന്ന് ജീവിതത്തിലേക്കൂള്ള നൂല്‍പ്പാലത്തിലൂടെ നമ്മളെ കൂട്ടിക്കോണ്ടൂവരാന്‍ ഉറക്കം പോലും ഇല്ലാതെ കണ്ണ് ചിമ്മാതെ നമ്മുടെ ഓരോ ശ്വാസത്തിനും കാതോര്‍ക്കുന്ന ആ മാലാഖമാരുടെ വേദനകള്‍ നമ്മളൊരിക്കലും കാണാറില്ല.രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ , സമയ ക്ലിപ്തത ഇല്ലാതെ അവർ ജോലി ചെയ്യുന്നു. എട്ടു മണിക്കൂർ ജോലി എന്നത് ഇവർക്ക് ഇന്നും ഒരു മരീചിക തന്നെ.സ്വകാര്യ മേഖലയിൽ ഏറ്റവുമധികം തൊഴിൽ ചൂഷണത്തിനു വിധേയരാകുന്ന ഒരു വിഭാഗമാണു ഇവർ.ഇൻഡ്യയിലെന്നല്ല ലോകത്തിന്റെ എല്ലാ ഭാഗത്തും നമ്മുടെ സഹോദരിമാര്‍ ഈ രംഗത്ത് സജീവമാണ് ഏത് ആശുപത്രിയിലോ ക്ലിനിക്കിലോ ഒരു മലയാളി നഴ്സിനെ എങ്കിലും കണ്ടെത്താൻ കഴിയും.കാരുണ്യത്തോടെ രോഗികളോട് ഇടപഴകുമ്പോളും അവരിൽ പലരും ദാരിദ്ര്യത്തിന്റെ നെല്ലിപ്പലകയിൽ ആണെന്നത് ആരറിയുന്നു?നമ്മെ നോക്കി പുഞ്ചിരിക്കുന്ന മുഖങ്ങൾക്ക് പിന്നിലെ ഹൃദയവേദനകൾ ആരറിയുന്നു?

ഭൂമിയിലെ എല്ലാ മാലാഖാമാർക്കും ഹൃദയത്തിൽ തൊട്ടൊരു ബിഗ് സല്യൂട്ട്😘

വാൽകഷ്ണം:: സ്വകാര്യ ആശുപത്രികളിലെ മാലാഖമാരെ കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത് പക്ഷെ ഏതെങ്കിലും സര്‍ക്കാര്‍ അശുപത്രികളിലോ മെഡിക്കല്‍ കോളേജിലോ ആണെങ്കില്‍ അവിടുത്തെ മാലാഖമാരുടെ സൌമ്യതക്ക് ഒരുപാട് മാറ്റം ഉണ്ടാകും.