ഭവന പദ്ധതിയുടെ സമർപ്പണത്തിൽ ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ കമ്മറ്റി കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.

74

റിയാദ്: ഇന്ദിരാജീ സ്നേഹ ഭവന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും .”തല ചായ്ക്കാനൊരിടം” എന്ന ആശയവുമായി കോഴിക്കോട് ജില്ലാ റിയാദ് ഒ.ഐ.സി.സി യുടെ ആഭിമുഖ്യത്തിൽ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരെ കണ്ടത്തി അവർക്ക് ഭയപ്പാടില്ലാതെ കുടുംബത്തോടൊപ്പം കഴിയുക എന്ന ലക്ഷ്യവുമായി ജില്ലാ കമ്മറ്റി ചേമഞ്ചേരിയിൽ നിർമ്മിച്ച് നൽകിയ രണ്ടാമത്തെ ഇന്ദിരാജീ സ്നേഹഭവനത്തിന്റെ താക്കോൽദാന ചടങ്ങ് ബഹു: പ്രതിപക്ഷ നേതാവ് ശ്രീ, രമേഷ് ചെന്നിത്തല കഴിഞ്ഞ ദിവസം നിർവ്വഹിക്കുകയുണ്ടായി. ബാക്കി മണ്ഡലങ്ങളിലെ ഭവന പദ്ധതിയുടെ പ്രവർത്തനങ്ങളും ഇതോടൊപ്പം ജില്ലാ കമ്മറ്റി തുടങ്ങി കഴിഞ്ഞു.
ഇതിന്റെ സന്തോഷം പങ്ക് വെക്കുന്നതിനായി ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബത്ഹ സഫാമക്കാ ഓഡിറ്റോറിയത്തിൽ വെച്ച് പ്രവർത്തകർ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.
ചടങ്ങിൽ ആക്റ്റിംഗ് പ്രസിഡന്റ് അബുൽ കരീം കൊടുവള്ളി അധ്യക്ഷത വഹിച്ചു.മോഹൻദാസ് വടകര ആമുഖ പ്രഭാഷണം നടത്തി സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള പരിപാടി ഉൽഘാടനം ചെയ്തു.ഭവന പദ്ധതി ജെ: കൺവീൻ നവാസ് വെള്ളിമാടുകുന്നു പദ്ധതിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ഒ.ഐ.സി.സി ഭാരവാഹികളായ റസാഖ് പൂക്കോട്ട് പാടം, അബ്ദുള്ള വല്ലാഞ്ചിറ, മുഹമ്മദലി മണ്ണാർക്കാട്, ഷഫീഖ് കിനാലൂർ, ജമാൽ എരഞ്ഞിമാവ്, ഷുക്കൂർ ആലുവ, അബ്ദുൽ സലാം ഇടുക്കി, റോയ് വയനാട്, ഷാജി മഠത്തിൽ,സൻജ്ജീർ കോലിയോട്ട്,ജോൺ കക്കയം, നാസർ മാവൂർ, ശിഹാബ് കൈതപ്പൊയിൽ എന്നിവർ ആശംസകൾ നേർന്നു. എം.ടി.ഹർഷാദ് സ്വാഗതവും അശ്റഫ് മേച്ചീരി നന്ദിയും പറഞ്ഞു.