ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച യുവതി ചികിത്സാ സഹായം തേടുന്നു

67

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച യുവതി ചികിത്സ സഹായം തേടുന്നു. പള്ളിപ്പറമ്പില്‍ പരേതരായ മുത്തു, ലീല ദമ്പതികളുടെ മകളായ മഞ്ജുവാണ് ചികിത്സാ സഹായം തേടുന്നത്. അടിയന്തരമായ ശസ്ത്രക്രിയക്കായി ആറ് ലക്ഷം രൂപ ചിലവുവരും. അസുഖ ബാധിതയായ മഞ്ജുവിന്റെ ഒരു ഭാഗം തളര്‍ന്നു പോയതാണ്. മനോബലം ഒന്നുകൊണ്ട് മാത്രമാണ് അതില്‍ നിന്നും മുക്തി നേടി മഞ്ജു നടക്കാന്‍ തുടങ്ങിയത്. എന്നാല്‍ വീണ്ടും അടുത്ത ഭാഗം തളരാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.ര്‍ത്താവിനൊപ്പം ഉദയംപേരൂര്‍ കൊച്ചുപള്ളിക്കടുത്ത് വാടകവീട്ടില്‍ കഴിയുന്ന മഞ്ജുവിന്റെ 3 മക്കളില്‍ 2 പേര്‍ സേവാഭാരതിയുടെ ഫോര്‍ട്ടുകൊച്ചി, തൃശ്ശൂര്‍ അഭയകേന്ദൃങ്ങളിലാണ്. മഞ്ജുവിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതായി മുളവുകാട് എച്ച്‌ഐഎച്ച്എസില്‍ സഹപാഠികളായിരുന്ന വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് സൗഹൃദം 98 എന്ന പേരില്‍ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്.

Account details FEDERAL BANK, kalamassery branch A/C: 10120100398738 IFSC CODE: FDRL0001012…