ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തോടെ സംഘപരിവാര്‍ അജണ്ട മറയില്ലാതെ പുറത്തായെന്ന് മുഖ്യമന്ത്രി

43

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തോടെ സംഘപരിവാര്‍ അജണ്ട മറയില്ലാതെ പുറത്തായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ ഒരു വിശ്വാസിയുടേയും ഇടപെടലുണ്ടായിട്ടില്ലെന്നും നടപ്പിലായത് ബിജെപിയുടെ രാഷ്ട്രീയതന്ത്രമാണെന്നും പിണറായി വിജയന്‍. എല്ലാത്തിനും ഒടുവില്‍ അവശേഷിക്കുന്നത് ബിജെപിയും ഈ സര്‍ക്കാരുമാണെന്ന് അവര്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. കോണ്‍ഗ്രസിന്റെ അവസ്ഥ പരിതാപകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശ്വാസികളുടെ പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കുകയാണ് ചെയ്തത്‌. ബിജെപിയും സംഘപരിവാറും നടത്തിയ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് അണികളെ വിട്ടുകൊടുത്തു. ഇതില്‍ എത്രപേര്‍ തിരികെ കോണ്‍ഗ്രസിലെത്തുമെന്ന് ചോദിച്ച പിണറായി കോണ്‍ഗ്രസ് കാര്യങ്ങള്‍ തിരിച്ചറിയാതെയാണ് പ്രവര്‍ത്തിച്ചതെന്നും ചൂണ്ടികാട്ടി. കേരളത്തില്‍ അവേശേഷിക്കുക ഇടതുപക്ഷവും ബിജെപിയുമാകുമെന്നാണ് ശ്രീധരന്‍ പിള്ളയും സംഘപരിവാറും പറയുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് എന്തുപറയുന്നുവെന്നും പിണറായി ചോദിച്ചു.