ബിജെപി ഓന്തിനെപ്പോലെ നിറംമാറുന്നു, കാപട്യം അവസാനിപ്പിക്കണമെന്ന് കെ. സുധാകരന്‍

38

ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കാര്‍ കാപട്യം അവസാനിപ്പിക്കണമെന്ന്  കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിമല വിഷയത്തില്‍ ബി.ജെ.പി  രാഷ്ട്രീയനാടകം കളിക്കുകയാണ്. സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ അവസരമുണ്ടായിരിക്കെ അങ്ങനെ പറ്റില്ലെന്നാണ് പി.എസ്.ശ്രീധരന്‍പിള്ള പറയുന്നത്. ശ്രീധരന്‍പിള്ളയെപ്പോലെയുള്ള വലിയ മനുഷ്യര്‍ ഇങ്ങനെ നുണ പറയരുതെന്നും, ബി.ജെ.പി നിയമനിര്‍മാണം നടത്താന്‍ ശ്രമിച്ചില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.