ബിഗ്‌ബോസ് സാബുവിന്റെ വിജയത്തിൽ ജന്മനാടും ആഹ്ലാദത്തിൽ

588

റിയാദ് :ഏഷ്യാനെറ്റ് റിയാലിറ്റി ഷോ “ബിഗ്‌ബോസ് “ഗ്രാൻഡ് ഫിനാലെയിൽ എത്തിയ സാബുമോന്റെ വിജയത്തിൽ ജന്മ നാടായ കായംകുളത്ത് വൻ ആഘോഷം നടന്നു .ബിഗ്‌സ്‌ക്രീനിൽ മോഹൻലാൽ വിജയിയെ പ്രഖ്യാപിച്ചപ്പോൾ കായംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ പടക്കം പൊട്ടിച്ചു സുഹൃത്തുക്കൽ വിജയം ആഘോഷിച്ചു .നഗരത്തിൽ ബിഗ്‌സ്‌ക്രീൻ തന്നെ ഒരുക്കിയാണ് ബാല്യകാല സുഹൃത്തുക്കൾ അടക്കമു ള്ളവർ ആഘോഷത്തിൽ പങ്കെടുത്തത് .ഫേസ്‌ബുക്കിൽ സാബുവിന് വോട്ട് അഭ്യർത്ഥിച്ചു സുഹൃത്തുൽ പോസ്റ്റും ഒപ്പം അദ്ദേഹവുമായുള്ള ഫോട്ടോസ് പോസ്റ്റ്‌ ചെയ്തിരുന്നു .ജന്മനാട്ടിലെ ആഘോഷങ്ങൾക്ക് സുഹൃത്തുക്കളായ സഫീർ അറബിടയ്യത്ത് ,നവാസ് താസ ,ഷൈജു കണ്ടപ്പുറം ,അജിത് ഖാൻ ,അമിൻ താസ ,ഹാറൂൺ റഷീദ് എന്നിവർ നേതൃത്വം കൊടുത്തു .ജൂൺ 14 ന് തുടങ്ങിയ ബിഗ്‌ബോസിൽ 16 പേരിൽ ഒരാളായിരുന്നു സാബു .ഫൈനലിൽ കൂടെ എത്തിയ ഷിയാസ് ,പേൾ മാണി ,ശ്രിനിഷ് ,സുരേഷ് എന്നിവരെ പിന്നിലാക്കി ഒരു കോടി 58 ലക്ഷത്തിലധികം വോട്ടുകൾ നേടിയാണ് ഒന്നാമത് എത്തിയത് .കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഒരു കോടി രൂപ വിലമതിക്കുന്ന ഫ്‌ളാറ്റാണ് സമ്മാനമായി കിട്ടിയത് .”തരികിട”എന്ന പരിപാടിയിലൂടെ മിനി സ്‌ക്രീനിൽ എത്തിയ സാബു നക്ഷത്ര കണ്ണുള്ള രാജകുമാരൻ ,ഫയർമാൻ ,അച്ഛാദിൻ ,ഡബിൾ ബാരൽ ,പുണ്യാളൻ അഗർബത്തീസ് തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതുമായ റോളുകൾ കൈകാര്യം ചെയ്തിട്ടുണ്ട് .അട്ടഹാസം ,തരികിട ,ടേക്ക് ഇറ്റ് ഈസി എന്നിവയാണ് പ്രധാന ടെലിവിഷൻ ഷോകൾ .നിയമ ബിരുദ ദാരിയായ ആയ സാബു മുൻ പ്രവാസി കൂടിയാണ് .റിയാദിൽ ലുഫ്ത്താന എയർ ലിനക്സിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാൻ എത്തിയ സംവിധായകരായ ലിജോ ജോസ് പല്ലിശേരി ,വിജയ് ബാബു എന്നിവരുടെ ചിത്രങ്ങളിലേക്ക് സാബുവിനെ ക്ഷണിച്ചു .