ബാബരിയുടെ വീണ്ടെടുപ്പ് ഇന്ത്യയുടെ വീണ്ടെടുപ്പ് ” ഇന്ത്യൻ സോഷ്യൽ ഫോറം സെമിനാർ.

89

ബാബരി മസ്ജിദിന്റെ വീണ്ടെടുപ്പിലൂടെ മാത്രമേ ഇന്ത്യയുടെ വീണ്ടെടുപ്പ് സാധ്യമാവുകയുള്ളൂ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യൻ സോഷ്യൽ ഫോറം – റിയാദ്, കേരളാ സ്റ്റേറ്റ് കമ്മറ്റി ഡിസംബർ 7 വെള്ളിയാഴ്ച രാത്രി 8 മണിക്ക് റിയാദ്, ബത്ഹ ക്ലാസിക്ക് ഓഡിറ്റോറിയത്തിൽ വച്ച് സെമിനാർ സംഘടിപ്പിക്കുന്നു. റിയാദിലെ രാഷ്ടീയ, മത, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്ത് സംസാരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു .