ഫിറ്റ്നസ് ചാലഞ്ചിന് പിന്നാലെ ഡിഗ്രി ചാലഞ്ചുമായി സോഷ്യൽ മീഡിയ; ഡിഗ്രികാലത്തെ സുഹൃത്തുക്കളെ കാണിക്കാന്‍ മോദിക്ക് വെല്ലുവിളി;

173

ഫിറ്റ്നസ് ചാലഞ്ചിന് പിന്നാലെ ഡിഗ്രി ചാലഞ്ചുമായി സോഷ്യൽ മീഡിയ; ഡിഗ്രികാലത്തെ സുഹൃത്തുക്കളെ കാണിക്കാന്‍ മോദിക്ക് വെല്ലുവിളി; ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സുഹൃത്തുക്കള്‍ വന്ന് കണ്ടതും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയതതോടെയാണ് മോദിയ്ക്ക് മുന്നില്‍ പുതിയ വെല്ലുവിളിയുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.
നേരത്തെ അരവിന്ദ് കെ്ജരിവാള്‍ തന്റെ കോളേജ് സഹപാഠികളെ സന്ദര്‍ശിച്ച ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുള്ള പ്രശ്നം നിലനില്‍ക്കവെ, മോദിയെ വെല്ലുവിളിക്കുന്ന തരത്തിലാണ് കെജ്രിവാളിന്റെ സുഹൃത്തുക്കളുടെ പുതിയ പോസ്റ്റ്.കെജ്രിവാളിനെപ്പോലെ മോദിജിയും തന്റെ സഹപാഠികളെ സന്ദര്‍ശിച്ച് പഴയ കോളേജ് ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കണമെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കേറ്റ് വ്യാജമാണെന്ന് കാണിച്ച് കെജ്രിവാള്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.

1979 ല്‍ മോദി ബിരുദം നേടിയിട്ടുണ്ടെന്ന് സര്‍വ്വകലാശാല വിശദീകരണം നല്‍കി. എന്നാല്, സര്‍ട്ടിഫിക്കറ്റുകള്‍ എഴുതി നല്‍കുന്ന സമയത്ത് മോദിയുടെ സര്‍ട്ടിഫിക്കറ്റ് മാത്രം എങ്ങനെ പ്രിന്റില്‍ വന്നു എന്ന ചോദ്യത്തിന് വിശദീകരണം നല്‍കാന്‍ ഇതുവരെ സര്‍വ്വകലാശാല അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ ആണ് സർട്ടിഫിക്കറ്റ് വ്യാജം ആണെന്ന ആരോപണം രംഗത്ത് വന്നത്.