പ്ലീസ് ഇന്ത്യക്ക് പ്രവാസി ലീഗൽ സെല്ലിന്റെ ആദരം

78

റിയാദ് : സൗദിയിൽ റിയാദ് കേന്ദ്രമാക്കി കഴിഞ്ഞ പത്തു വർഷമായി സൗജന്യ നിയമ സഹായവുമായി നിറ സാന്നിധ്യമായ “പ്ലീസ് ഇന്ത്യ” ക്ക് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുപ്രീം കോർട്ട് അഡ്വക്കേറ്റസ് ന്റെ NGO ആയ പ്രവാസി ലീഗൽ സെല്ലിന്റെ ആദരം.
കൊച്ചിയിൽ നടന്ന പ്രവാസി ലീഗൽ സെല്ലിന്റെ നിയമ വേദിയിൽ മുൻ കേന്ദ്ര മന്ത്രിയും പ്രൊഫസർ കെ വി തോമസ് എം .പി യിൽ നിന്നും പ്ളീസ് ഇന്ത്യ പ്രസിഡന്റ് ഷാനവാസ്‌ രാമഞ്ചിറ ഉപഹാരം ഏറ്റുവാങ്ങി. ചടങ്ങിൽ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ: ജോസ് എബ്രഹാം (സുപ്രിം കോടതി ), അഡ്വ:സെബാസ്റ്റ്യൻ പോൾ, മനുഷ്യാവകാശ പ്രവർത്തകനും നിയമക്ജ്ഞനുമായ അഡ്വ: ഡി .ബി ബിനു എന്നിവർ സംസാരിച്ചു.
പ്രവാസികളുടെ മൃതദേഹം തൂക്കി നോക്കി വിലയിടുന്നത് ഏറ്റവും വലിയ അനാദരവ് ആണെന്നും പ്രവാസി ലീഗൽ സെല്ലും പ്ലീസ് ഇന്ത്യയും ചേർന്ന് അതിനെതിതിരെ ഉള്ള നിയമപോരാട്ടത്തിലും ആണെന്നും ഈ വിഷയത്തിൽ ഡൽഹി ഹൈ കോർട്ടിൽ നമ്മൾ കൊടുത്ത കേസ് പരിഗണനയിൽ ആണെന്നും പ്രസിഡന്റ് അഡ്വ: ജോസ് എബ്രഹാം പറഞ്ഞു.സജി മൂത്തേരി സ്വാഗതവും,ഉസീബ് ഉമ്മലിൽ നന്ദിയും പറഞ്ഞു