പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കുടുംബ സംഗമം ജനുവരി 6 ന്

100

പ്രവാസി മലയാളി ഫെഡറേഷൻ കേരള എക്സിക്യൂട്ടീവ് കമ്മിറ്റി പി എം എഫ് കേരള പ്രസിഡന്റ് ബേബി മാത്യുവിന്റെ അധ്യക്ഷതയിൽ വാഗമൺ ഇൻഡോ അമേരിക്കൻ റെസിഡൻഷ്യൽ സ്‌കൂളിൽ വെച്ച് ചേർന്നു.
ജനുവരി 6 ന് ഗ്ലോബൽ കുടുംബ സംഗമം എറണാകുളത്തു സാജ് റിസോർട്ടിൽ വെച്ച് നടത്താൻ തീരുമാനിച്ചു . പ്രവാസ ജീവിതം അവസാനിപ്പിച്ചു തിരിച്ചു വരുന്ന മലയാളികൾക്കായി ഗവണ്മെന്റ് തലത്തിലും ബാങ്ക് തലത്തിലും സഹായം ലഭ്യമാക്കുന്നതിനായി സാമ്പത്തിക സഹായം ശ്രമം നടത്തുവാൻ തീരുമാനിച്ചു .
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന യൂണിറ്റുകളിൽ നിന്നും പിരിച്ചു നൽകുന്നതിന് തീരുമാനിച്ചു .

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി പ്രവർത്തനങ്ങൾ നടത്തി വരുന്ന ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോടിനെ യോഗം പ്രത്യേകമായി അഭിനന്ദിച്ചു .
പി എം എഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് , ഗ്ലോബൽ കോ- ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ , ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗം സാബു ചെറിയാൻ തുടങ്ങിയവർ നേതൃത്വം നൽകി .