പ്രവാസി മലയാളി ഫെഡറേഷന്റെ പുതിയ യൂണിറ്റ് മലേഷ്യയിൽ പ്രവർത്തനം തുടങ്ങി

151

പ്രവാസി മലയാളി ഫെഡറേഷന്റെ പുതിയ യൂണിറ്റ് മലേഷ്യയിൽ പ്രവർത്തനം ആരംഭിച്ചു. മലേഷ്യൻ തലസ്ഥാനമായ കൊലാലംപൂരിൽ ആരംഭിച്ച യൂണിറ്റിന്റെ ഉത്‌ഘാടനം മലേഷ്യൻ പാർലമെൻറ്റ് അംഗം തോൺ ഗണപതി റാവു ഉത്‌ഘാടനം ചെയ്തു . ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതിനിധി അയ്യനാർ , MYPPപാർട്ടി പ്രസിഡന്റ് തനുശ്രീ കിവീസ് , പി എം എഫ് ചീഫ് പേട്രൺ സ്വാമി ഗുരുരത്‌നം  ജ്ഞാന തപസ്വി , പി എം എഫ് ദുബായ് യൂണിറ്റ് പ്രസിഡണ്ട് ഡോ. ശിഹാബ് ഷാ തുടങ്ങിയവർ പങ്കെടുത്തു . തുടർന്ന് മഹാലക്ഷ്മി പ്രൊഡക്ഷൻസിന്റെ നേതൃത്വത്തിൽ വിപുലമായ കലാ പരിപാടികളും അരങ്ങേറി . പുതിയ യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് പി എം എഫ് ഗ്ലോബൽ കോ – ഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ ആശംസകൾ നേർന്നു .