പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ ചികിത്സാസഹായം കൈമാറി

123

റിയാദ് :പ്രവാസി ഫ്രണ്ട്സ് ഓഫ് ഇന്ത്യ അംഗം സന്തോഷ് പൊന്നാനിയുടെ കുടുംബത്തിൽപ്പെട്ട ദേവിക മോൾക്കായി അംഗങ്ങളിൽ നിന്നും സമാഹരിച്ച 1,11,000 രൂപ കൈമാറി . റിയാദിൽ നടന്ന പ്രവാസി ഫ്രൻഡ്സ് ഓഫ് ഇന്ത്യയുടെ ഒക്ടോബർ മാസാന്തര യോഗത്തിൽ വെച്ച് ഷാജി കരുനാഗപ്പള്ളി സന്തോഷ് പൊന്നാനിക്ക് ഫണ്ട് കൈമാറി .ചടങ്ങിൽ അസ്‌ലം പാലത്ത് ,സലിം വാലിലാപ്പുഴ രാജേഷ് പറയങ്കുളം ,നസീർ തൈക്കണ്ടി എന്നിവർ പങ്കെടുത്തു.നാട്ടിൽ നടന്ന ചടങ്ങിൽ ജീവകാരുണ്യവിഭാഗം കൺവീനർ ഷരീക്ക് തൈക്കണ്ടി,ഭാരവാഹികളായ സാഫിർ ദാരിമി, ജാബിർ,സമദ് തിരുവമ്പാടി, മിസ്ഫർ ഷരീക്ക്, പഞ്ചായത്ത് അംഗം ജയന്തി ശശി, ക്ഷേത്ര കമ്മിറ്റി അംഗം രാമദാസ് എന്നിവരുടെ സാനിധ്യത്തിൽ ദേവി മോളുടെ വസതിയിൽ വെച്ച് പ്രവാസി ഫ്രൻഡ്സ് ഓഫ് ഇന്ത്യയുടെ ബോർഡ് മെമ്പർ സമദ് തിരുവമ്പാടി ഫണ്ട് കൈമാറി.