പ്രവാസികൾക്ക് സന്തോഷ വാർത്ത ഉടൻ :സൗദി തൊഴിൽ മന്ത്രി

66

റിയാദ് :വിദേശി കുടുംബങ്ങളുടെ ആശ്രിത ലെവി ഉൾപ്പടെ തൊഴിലാളികളുടെ അധിക ലവിയുടെ കാര്യത്തിൽ ഉടൻ സന്തോഷവാർത്ത ഉണ്ടാകുമെന്നു സൗദി തൊഴിൽ മന്ത്രി എൻജിനിയർ അഹമ്മദ് അൽരാജ്ഹി പറഞ്ഞു .പക്ഷെ ലെവി പൂർണമായി പിൻവലിക്കുമോ എന്നകാര്യത്തിൽ വ്യക്തതയില്ല .ഭൂരിപക്ഷ വിദേശ കുടുംബങ്ങളും ഈ അധ്യയന വര്ഷം കഴിഞ്ഞാൽ നാട്ടിലേക്ക് ഫൈനൽ എക്സിറ്റിനുള്ള മാനസിക തയ്യാറെടുപ്പിലാണ് .അതുപോലെ തുച്ഛമായ ശമ്പളമുള്ള ജീവനക്കാരും മറ്റു കാറ്റഗറിയിലുള്ളവരും അധിക ലെവി കാരണം അനിശ്ചിതത്വത്തിലാണ്. വിദേശ തൊഴിലാളികളുടെ അധിക ലെവി 2400 ൽ നിന്നും പഴയ അവസ്ഥയിലേക്ക് എത്തില്ല എന്ന ചിന്തയിൽ കഴിയുമ്പോൾ ആണ് വിദേശ തൊഴിലാളികൾക്ക് ആശ്വാസമേകുന്ന മന്ത്രിയുടെ പ്രസ്താവന വരുന്നത് . അധിക
ലവി എടുത്തു നീക്കിയാൽ സൗദി വിപണി തന്നെ ഉണര്ന്നമെന്ന പ്രതീക്ഷയിൽ ആണ് സ്വദേശികളും വിദേശികളുമായ സംരംഭകർ .