പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന നിര്‍ണ്ണായക ബില്ല് ലോക്സഭ പാസാക്കി.

293

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന നിര്‍ണ്ണായക ബില്ല് ലോക്സഭ പാസാക്കി. പുതിയ ബില്ലിലെ ചട്ടങ്ങളനുസരിച്ച്‌ പ്രവാസികളായ ഇന്ത്യാക്കാര്‍ക്ക് പകരക്കാരെ ഉപയോഗിച്ച്‌ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്സഭ പാസാക്കിയത്..
പകരക്കാരെ നിശ്ചയിക്കുന്നത് എങ്ങനെ എന്ന കാര്യങ്ങളിലെ ചട്ടങ്ങള്‍ ബില്ലിലെ വ്യവസ്ഥകളെ അടിസ്ഥാനമാക്കി സര്‍ക്കാര്‍ പിന്നീട് കൊണ്ടുവരും. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അന്തിമ രൂപം നല്‍കിയിരുന്നെങ്കിലും ലോക്സഭയുടെ അനുമതി ലഭിച്ചിരുന്നില്ല. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന നിയമം അടിയന്തര പ്രാധാന്യത്തോടെയാണ് സഭ പാസാക്കിയത്.