പൊലീസ് അടി തുടങ്ങി; ശശികലയും രമേശും സമരവേദിയില്‍നിന്ന് മുങ്ങി

148

സംഘര്‍ഷം അവസാനിപ്പിക്കാന്‍ പൊലീസ് ലാത്തി വിശീയതോടെ സമരയ്ക്കാര്‍ നിലയ്ക്കലില്‍ കെട്ടിയ സമരപ്പന്തലില്‍ നിന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും മുതിര്‍ന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശും മാറി.പൊലീസ് ലാത്തിച്ചാര്‍ജ് ആരംഭിച്ചതിന് പിന്നാലെ കമാന്‍ന്റോ ഫോഴ്‌സും ശബരിമലയിലേക്ക് എത്തിക്കാന്‍ തീരുമാനിച്ചതോടെയാണ് ഇരു നേതാക്കളും സമരപന്തലില്‍ നിന്ന് മാറിയത്. ഇതോടെ സമരപന്തലില്‍ നിലവില്‍ സമരസമിതി പ്രവര്‍ത്തകര്‍ മാത്രമാണ് ഉള്ളത്.നിലയ്ക്കലില്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് ലാത്തിച്ചാര്‍ജുണ്ടായി. വാഹനങ്ങള്‍ക്ക് നേരെയും കല്ലേറ് നടന്നു. ബസുകള്‍ തടഞ്ഞു നിര്‍ത്തിയ സമരക്കാരുടെ സംഘം യുവതികളെ കയ്യേറ്റം ചെയ്യുകയും ഇറക്കി വിടുകയും ചെയ്തു. ശബരിമലയിലും നിലയ്ക്കലും സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് സമരക്കാര്‍ അഴിഞ്ഞാടുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത സാഹചര്യത്തില്‍ ശബരിമലയില്‍ കമാന്‍ഡോസിനെ വിന്യസിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംഘര്‍ഷം കനക്കുന്ന നിലയ്ക്കലും ശബരിമലയിലും കമാന്‍ഡോ സംഘതതെ വിന്യസിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.