പൊലീസിന്റെ മതം: മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പ്രശംസിച്ച് ജേക്കബ് പുന്നൂസ്

34

തിരുവനന്തപുരം > കേരളത്തിലെ പൊലീസ് സേനയെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശക്തമായ പ്രസ്താവന ഓരോ പൗരനേയും ഓരോ പൊലീസുകാരനേയും നയിക്കേണ്ടതാണെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. രാജ്യം ഓരോ പൗരന്‍മാര്‍ക്കും വാഗ്ദാനം ചെയ്തിരിക്കുന്ന ഭരണഘടനാപരമായ സുരക്ഷിതത്വം പൊലീസ് സേനപ്രതിനിധാനം ചെയ്യുന്നു ഒരാള്‍ പൊലീസ് യൂണിഫോം ധരിക്കുമ്പോള്‍, അവരോരോരുത്തരുടേയും മതപരമായ സ്വത്വം ഇല്ലാതാവുകയും നിയമപരമായും ഭരണഘടനാപരമായും മുഴുവന്‍ ജനങ്ങളേയും, അവരുടെ മതത്തേയും സംരക്ഷിക്കുക എന്ന ഉത്തരവാദിത്വത്തിലേയ്ക്ക് അത് മാറുകുയും ചെയ്യുന്നു. എന്നാല്‍, തങ്ങളുടെ നിറം നോക്കിയോ മാതാപിതാക്കളുടെ ജാതി നോക്കിയോ ഏത് ദൈവത്തെ ആരാധിക്കുന്നു എന്നതൊക്കെ നോക്കിയോ ആണ് പൊലീസ് ഉദ്യോസ്ഥരെ രാജ്യം വിലയിരുത്തുന്നത്. അടിസ്ഥാനപരമായ ഈ സത്യം മുഖ്യമന്ത്രി നമ്മെ ഓര്‍മ്മിപ്പിച്ചത് തികച്ചും ഉചിതമായി. ദൈവത്തിന്റെ സ്വന്തം നാടിനെ രക്തവും കണ്ണീരും വീഴുന്നതില്‍ നിന്നും തടയാന്‍ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ക്കു മാത്രമെ സാധിക്കു. നമുക്കീ ശബ്ദം ശ്രദ്ധയോടെ കേള്‍ക്കാം; ജേക്കബ് പുന്നൂസ് ഫേസ്ബുക്കില്‍ കുറിച്ചു