പീഡനത്തിന് ശിക്ഷ വന്ധ്യംകരണം; വ്യത്യസ്ത‌മായി ഈ രാജ്യം

135

പീഡകരെ വന്ധ്യംകരിക്കാൻ ഒരുങ്ങി കസാഖിസ്ഥാൻ. രാജ്യത്ത് കുട്ടികളെ പീഡിപ്പിച്ചുവെന്നു തെളിഞ്ഞാല്‍ മരുന്ന് കുത്തിവെച്ച് പ്രതികളെ വന്ധ്യംകരിക്കും‌. ഇതിന്റെ ഭാഗമായി കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്കുനേരെ പ്രയോഗിക്കാനായി രണ്ടായിരത്തോളം ഇഞ്ചക്ഷന് വേണ്ടി ഇരുപതിനായിരത്തി അഞ്ചൂറ് പൗണ്ട് അനുവദിച്ചതായി പ്രസിഡന്‍റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവ് അറിയിച്ചിരുന്നു. ഈ വര്‍ഷം തുടക്കത്തിലാണ് കസാഖിസ്ഥാന്‍ ഇത്തരത്തിലൊരു നിയമം പാസാക്കുന്നത്.പോളണ്ട്, സൌത്ത് കൊറിയ, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ വന്ധ്യംകരണം പല കേസുകളിലും നടപ്പിലാക്കിയിട്ടുണ്ട്.