പി.സി ജോര്‍ജ് ബിഷപ്പില്‍ നിന്ന് പണം കൈപ്പറ്റിയെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍

90

പി.സി ജോര്‍ജിനെതിരെ കൈക്കൂലി ആരോപണവുമായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരന്‍. ജലന്ധര്‍ ബിഷപ്പിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയാണ് പി.സി ജോര്‍ജ് കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് സഹോദരന്‍ ആരോപിച്ചു.

കായംകുളത്ത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് കന്യാസ്ത്രീയുടെ സഹോദരനും കുടുംബാംഗങ്ങളും എത്തിയത്. കന്യാസ്ത്രീക്ക് നീതി ലഭിക്കണമെന്നാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാടെന്ന് കാനം രാജേന്ദ്രന്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.
കന്യാസ്ത്രീക്കെതിരെ അവഹേളനപരമായ അഭിപ്രായം പ്രകടിപ്പിച്ച പി.സി ജോര്‍ജ് ഫ്രാങ്കോ മുളക്കലില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരന്‍ ആരോപിച്ചു. ഫ്രാങ്കോ മുളക്കലിന്റെ അടുത്ത രണ്ടാളുകള്‍ പി.സി ജോര്‍ജിന്റെ വീട്ടില്‍ ചെന്ന് പണം കൈമാറിയെന്ന ആരോപണമാണ് കന്യാസ്ത്രീയുടെ സഹോദരന്‍ ഉന്നയിച്ചത്.