പി.സി ജോര്‍ജിനെതിരെ പൊലീസ്​ കുറ്റപ്പത്രം

196

എം.എല്‍.എ ഹോസ്​റ്റലിലെ കാന്‍റീന്‍ ജീവനക്കാരനെ കൈയേറ്റം ചെയ്​തുവെന്ന പരാതിയില്‍ പി.സി.ജോര്‍ജിനെ പ്രതിയാക്കി കുറ്റപത്രം. മ്യൂസിയം പൊലീസാണ്​ ജുഡീഷ്യല്‍ മജിസ്​ട്രേറ്റ്​ കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചത്​.

നിയമസഭ ഹോസ്​റ്റല്‍ കാന്‍റീനില്‍ 2017 ഫെബ്രുവരി 27നാണ്​ കേസിനാസ്​പദമായ സംഭവമുണ്ടായത്​. ഭക്ഷണം എത്തിക്കാന്‍ വൈകിയെന്ന്​ ആരോപിച്ചാണ്​ എം.എല്‍.എ ജീവനക്കാരനെ പി.സി ജോര്‍ജ്​ കൈയേറ്റം ചെയ്​തത്​. സംഭവം അന്ന്​ വിവാദത്തിന്​ കാരണമായിരുന്നു.