പി. എസ്. വി. റിയാദ് ചാപ്റ്റർ: എട്ടാം വാർഷികാഘോഷം നടത്തി

45

പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്ററിന്റെ എട്ടാം വാർഷികാഘോഷം സൗഹൃദ സന്ധ്യ സീസൺ 8
അൽ മാസ് ഓഡിറ്റോറിയത്തിൽ തിങ്ങിനിറഞ്ഞ കാണികളെയും
റിയാദിലെ പ്രമുഖരെയും പൊതു സമൂഹത്തെയും സാക്ഷിയാക്കി
വിപുലമായി നടത്തപ്പെട്ടു. സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസ്സി റിയാദ് അറ്റാഷെ അഡ്മിൻ ശ്രീ : ധർമ്മരാജൻ ഉൽഘാടനം നിർവഹിച്ചു,
പി. എസ്. വി. ജനറൽ സെക്രട്ടറി അഷ്‌റഫ് കവ്വായി സ്വാഗതം പറഞ്ഞു പി. എസ്. വി. പ്രസിഡന്റ് വിനോദ് വേങ്ങയിൽ അധ്യക്ഷത വഹിച്ചു.
ചെയർമാൻ മുസ്തഫ കവ്വായി സംഘടനഅടുത്തകാലത്തായി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെയും സംഘടനാ പരിപാടികളെയും കുറിച്ച് ആമുഖ പ്രസംഗം നടത്തി.
സൗദി കവിയും എഴുത്തുകാരനുമായ ഡോക്ടർ ഖാലിദ് അബു അൽ സൗദ്, എയർ ഇന്ത്യ ബിസിനസ് ഡെവെലെപ്‌മെന്റ് മാനേജർ ഹാറൂൺ, ഡോക്ടർ മജീദ് ചിങ്ങോലി, റിയാദ് മീഡിയ പ്രതിനിധികളായ നാസിറുദ്ദിൻ വി ജെ, ഫ്‌ളവേഴ്‌സ് 24 ചാനൽ, അബ്ദുല്ല വല്ലാഞ്ചിറ
ഷംനാദ് കരുനാഗപള്ളി
ഓ. ഐ.സി. സി.
ജയൻ കൊടുങ്ങല്ലൂർ, സത്യം ഓൺലൈൻ
വിജയൻ നെയ്യാറ്റിൻകര, റിയാദ് ഇന്ത്യൻ എംബസ്സി പ്രതിനിധി പുഷ്പരാജൻ, കെ. എം. സി. സി. സെക്രട്ടറി ജലീൽ തിരൂർ, റിയാദ് ഇന്ത്യൻ എംബസി സ്കൂൾ ഹെഡ് : മൈ മൂന അബ്ബാസ്, ഷകീല വഹാബ്, നവോദയ പ്രസിഡെന്റ് ബാലകൃഷ്ണൻ, നവോദയ പ്രതിനിധി അൻവാസ്, ന്യൂ ഏജ് രാജൻ നിലംബൂർ തുടങ്ങിയ റിയാദിലെ സാമൂഹ്യ സാംസ്കാരിക ബിസിനസ് മേഖലയിലെ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് പി എസ് വി കലാ കാരന്മാരുടെയും കലാകാരികളുടെയും, റിയാദിലെ പ്രമുഖ കലാകാരന്മാരുടെയും കലാകാരികളുടെയും ഗാനമേള, നൃത്തനിർത്യങ്ങൾ, കേരള നടനം കൊൽക്കളി തുടങ്ങിയവ അരങ്ങേറി.

കഥക് എന്ന നാട്യരൂപത്തിന്റെ പൂർണഭാവം വേദിക വിനോദിലൂടെ സ്റ്റേജിൽ അരങ്ങേറി. തുടർന്ന് നൂറാ.എസ്. കുറുപ്പ്, ഗൗരി അജീഷ്, നേഹ ഗിരീഷ് എന്നിവരുടെ കേരളനടനവും ഗോപിക ഗോപകുമാറിന്റെ കുച്ചുപ്പുടി എന്നിവയും അരങ്ങേറി.പി.എസ്. യുടെ കുട്ടികുരുന്നുകളായ റിയ രാജീവ്, ദുർഗാ മധു എന്നിവരുടെ സിനിമാറ്റിക് ഡാൻസ്
സ്സദസ്സിനെ ഇളക്കിമറിച്ചു.

പി. എസ്. വി. യുടെ വനിതാ
എക്സിക്യൂട്ടീവ് അംഗങ്ങളായ ദീപ ഗോപിനാഥ്, രേഷ്മ രഞ്ജിത്, രമ്യ സുധീർ, ഗൗരി മധു എന്നിവരുടെ സിനിമാറ്റിക് ഡാൻസ് എന്ന കലാരൂപത്തിന് മറ്റു സമാനതകൾ ഇല്ലായിരുന്നു.
സ്വന്തം നിലയിൽ കൊറിയോഗ്രാഫി നടത്തി ഡാൻസ് ചെയ്ത ആറുവയസ്സുകാരി സോഹ ഷാജി കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
ശാരി ശശിധരന്റെ രാജഹംസമേ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ
പി. എസ്. വി.ക്കു ലഭിച്ചത് ഒരു അനുഗ്രഹീത ഗായികയെ ആയിരുന്നു. നിസ്സാർ മാമ്പാടിന്റെ അടിപൊളിഗാനങ്ങൾ സദസ്സിൽ ആവേശത്തിന്റെ അലയൊലികൾ സൃഷ്ടിച്ചു. ദേവിക ബാബുരാജ് എന്ന കുട്ടി ഗായികയുടെ ഗാനങ്ങൾ കാണികൾ കൈയടിയോടെയാണ് സ്വീകരിച്ചത്.
സായി പ്രശാന്ത്, മുനീർ കുനിയിൽ എന്നിവരുടെ മാപ്പിളപ്പാട്ട് , ദുർഗാ മധു,
ഗോപികൃഷ്ണന്റെ മെലഡി എന്നിവ ഹർഷാരവങ്ങളോടെയാണ് കാണികൾ ഏറ്റുവാങ്ങിയത്. റിയാദിലെ സ്റ്റേജുകളിൽ അപൂർവ്വമായിരുന്ന കോൽക്കളി എന്ന കലാരൂപം അവതരിപ്പിച്ചത് റഫീക്കിന്റെ നേതൃത്വത്തിലുള്ള തൃക്കരിപ്പൂർ ടീം ആയിരുന്നു.

പ്രമുഖ ബിസിനസ്സ് കാരനും ജീവകാരുണ്യ പ്രവർത്തകനുമായ ശ്രീ. മജീദ് ചിങ്ങോലി, ചിത്രകലാ രചനയിൽ തന്റേതായ വൈദഗ്ധ്യം തെളിയിച്ചു നിരവധി മത്സരങ്ങളിൽ പങ്കെടുത്ത പി. എസ്. വി. എക്സിക്യൂട്ടീവ് മെമ്പർ ശ്രീ.രാജീവൻ ഓണക്കുന്ന് എന്നിവർ വേദിയിൽ ആദരിക്കപ്പെട്ടു.

മധു എടച്ചേരി പ്രോഗ്രാം കൺവീനറായി ബിനു നായർ, ഇസ്മായിൽ കരോളം, ഗോപിനാഥ് സംസാരി, ഹരീന്ദ്രൻ കയട്ടുവള്ളി, സുധീർ കൃഷ്ണൻ
നൗഷാദ് ,മുരളി സംസാരി
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ബിസ്മി നവാസ് കണ്ണൂർ ശബ്ദവും വെളിച്ചവും നൽകി.

കുടുംബങ്ങൾക്കും കുട്ടികൾക്കും നല്ലൊരു ദൃശ്യവിരുന്നായിരുന്നു സൗഹൃദസന്ധ്യ സീസൺ എട്ടിലൂടെ
പി. എസ്. വി.ക്കു സമ്മാനിക്കാൻ കഴിഞ്ഞത്.
ജോയിന്റ് കൺവീനർ ബിനു നന്ദിയും രേഖപ്പെടുത്തി.