പി .എം .എഫ് അൽഖർജ്ജ് യൂണിറ്റ് എം .കെ കമാലിന് യാത്രയയപ്പ് നൽകി

42

റിയാദ് :മൂന്നര പതിറ്റാണ്ടിന്റെ പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളി ഫെഡറേഷൻ അൽ ഖർജ് യൂണിറ്റിന്റെ വൈസ് പ്രസിഡന്റ് എം .കെ കമാലിന് യാത്രയയപ്പ് നൽകി.ഖർജ്ജ് യൂണിറ്റ് ജനറൽ സെക്രട്ടറി സവാദ് അയത്തിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോ .അബ്ദുൽ നാസർ ഓർമ്മഫലകം എം .കെ കമാലിന് നൽകി . ട്രഷറർ ശിഹാബ് ,ജോ .സെക്രട്ടറി ഷിറോസ്, ജീവകാരുണ്യ വിഭാഗം കൺവീനർ അഫ്സൽ എന്നിവർ ആശംസകൾ അർപ്പിച്ചു . ഗോപിനാഥ്, സിയാദ് കൊല്ലം, ഗഫൂർ ഷെമിൻ രാജ്, അൻസറുദീൻ, അമീനുദ്ദീൻ എന്നിവർ പങ്കെടുത്തു.എം .കെ കമാൽ മറുപടി പ്രസംഗം നടത്തി .