പി .എം .എഫ് അൽഖോബാർ യൂണിറ്റ് വാർഷികം

129

ദമ്മാം പ്രവിശ്യയിലെ പി. എം .എഫ് റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അൽഖോബാർ യൂണിറ്റ് വാർഷിക യോഗവും മെംബർഷിപ്പ് ക്യാമ്പയ്നും സംഘടിപ്പിച്ചു, അൽഖോബാർ ക്ലാസിക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ ദമ്മാം റീജണൽ പ്രസിഡന്റ് ഷമീം പാങ്ങോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രവാസി മലയാളി സമൂഹത്തിലെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു .പി .എം. എഫ് ഗ്ലോബൽ ട്രഷറർ നൗഫൽ മടത്തറ മുഖ്യ പ്രഭാഷണം നടത്തി,ചടങ്ങിന് ഖോബാർ പ്രസിഡന്റ് ജയേഷ് സ്വാഗതം പറഞ്ഞു . നാഷണൽ വൈസ് പ്രസിഡന്റ് റഫീക്ക് കൊച്ചി, സൗദി നാഷണൽ സെക്രട്ടറി ബിജു ദേവസ്സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റീജണൽ യൂണിറ്റ് പ്രോഗ്രാം കോർഡിനേറ്റർ ലിജോ കോട്ടയം, വൈസ് പ്രസിഡന്റ് സലീം ചടയമംഗലം, ആക്ടിംഗ് കോർഡിനേറ്റർ സുജിത്ത് കടയ്ക്കൽ, ഖോബാർ യൂണിറ്റ് സെക്രട്ടറി അബിൻസ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.