പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് അന്താരാഷ്ട്ര നാണയ നിധിയുടെ ‘ചീഫ് എക്കണോമിസ്റ്റ് ‘

94

മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിനെ ഐ എം എഫിന്റെ ചീഫ് ഇക്കണോമിസ്റ്റായി നിയമിച്ചു. ഐ എം എഫിലെ ഏറ്റവും പ്രധാനപ്പെട്ട നിയമനങ്ങളിലൊന്നാണ് ചീഫ് ഇക്കോണമിസ്റ്റിന്റേത്.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഗീതാ ഗോപിനാഥെന്ന് നിയമനത്തിന് ശേഷം ഐ എം എഫ് മാനേജിംങ് ഡയറക്ടര്‍ ക്രിസ്്റ്റിന്‍ ലഗാര്‍ഡ് പറഞ്ഞു. സവിശേഷമായ അക്കാദമിക്ക് റിക്കോര്‍ഡുള്ള സാമ്പത്തിക വിദഗ്ദ സാമ്പത്തികയാണെന്നും അവര്‍ പറഞ്ഞു.

ഹാര്‍വേഡ് സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്റ് ഇക്കോണമിക്‌സിലെ പ്രൊഫസര്‍ ആണ് അമേരിക്കന്‍ പൗരയായ ഗീതാ ഗോപിനാഥ്.

പിണറായി വിജയന്റെ നേതൃതത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഗീതാ ഗോപിനാഥിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പദവിയില്‍ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. ചിലര്‍ ഈ നിയമനത്തെ വിമര്‍ശിക്കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ തീരുമാനവുമായി മുന്നോട്ടുപോകുകയായിരുന്നു.