പാവറട്ടി സെന്റ് ജോസഫ് പള്ളിയില്‍ ഭണ്ഡാരം കുത്തിപ്പൊളിച്ച്‌ മോഷണം

189

തൃശൂര്‍ പാവറട്ടി സെന്റ് ജോസഫ് പള്ളിയില്‍ പള്ളിക്കകത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരം കുത്തിപ്പൊളിച്ച്‌ മോഷണം. മൂന്ന് ഭണ്ഡാരങ്ങള്‍ പൊളിച്ചിട്ടുണ്ട്. സങ്കീര്‍ത്തിയുടെ വാതില്‍ പൊളിച്ച്‌ അകത്ത് കടന്നാണ് മോഷണം നടത്തിയത്. അന്യതപെട്ടിയടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്. പള്ളിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകള്‍ തിരിച്ച്‌ വെക്കുകയും കേബിളുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പുലര്‍ച്ചെ 12.45 നും 2 നു ഇടയിലുമാണ് മോഷണം നടന്നത്. പള്ളിക്ക് ഉള്ളില്‍ നിന്ന് ശബ്ദം ഉണ്ടായതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ ജനല്‍ വഴി അകത്തേക്ക് നോക്കിയപ്പോള്‍ ഒരാള്‍ അകത്തു നില്‍ക്കുന്നത് കണ്ടതായ് പറയുന്നു. ആരാണ് ചോദിച്ചപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

മൂന്ന് ഭണ്ഡാരങ്ങളും കൊള്ളയടിച്ചിട്ടുണ്ട്. പൂട്ട് തകര്‍ത്താണ് പണം കവര്‍ന്നിട്ടുള്ളത്. ആഴ്ചയില്‍ എല്ലാ ബുധനാഴ്ചയും ഭണ്ഡാരം തുറന്ന് എടുക്കാറുള്ളതാണ്. മോഷ്ടാവ് മുഖം മറച്ച നിലയിലാണ് ക്യമറയില്‍ കാണുന്നത്. പള്ളിയുടെ പിന്നിലൂടെ കയറിയാണ് കൃത്യം നടത്തിയത്. പള്ളിക്കകത്താണ് മൂന്ന് ഭണ്ഡാരങ്ങളും വച്ചിട്ടുള്ളത്. രാത്രി തന്നെ പൊലീസ് എത്തി പരിശോധന നടത്തി. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. വിരലടയാള വിദഗ്ദരും ഡോഗ് സ്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു