പാലസ്തീന്‍ ചെറുത്ത് നില്‍പിന്റെ പ്രതീകമായ അഹദ് തമീമി ജയില്‍ മോചിതയായി

153

പാലസ്തീന്‍ ചെറുത്ത് നില്‍പിന്റെ പ്രതീകമായി വിശേഷിപ്പിക്കപ്പെട്ട പതിനാറുകാരി അഹദ് തമീമി ജയില്‍ മോചിതയായി. ഇസ്രാഈലി സൈനികരുടെ മുഖത്തടിച്ചതിനാണ് തമീമിയെ അന്താരാഷ്ട്ര പ്രതിഷേധങ്ങളെ വകവെക്കാതെ ഇസ്രഈല്‍ എട്ടുമാസം തടവിലിട്ടിരുന്നത്.

മാതാവ് നാരിമാനൊപ്പമാണ് തമീമിയെ വിട്ടയച്ചത്. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ നബി സലേഹിലുള്ള ഗ്രാമത്തില്‍ തന്നെ പിന്തുണച്ചെത്തിയവരെ കണ്ട് വിതുമ്പിയാണ് തമീമി സംസാരിച്ചത്. ആക്ടിവിസ്റ്റുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പിന്തുണച്ചവര്‍ക്കും തമീമി നന്ദി പറഞ്ഞു