പാചകം – ചെമ്മീൻ കട്‌ലറ്റ്

അജിനാഫ,റിയാദ് കായംകുളം

246

ആവശ്യമുള്ള സാധനങ്ങൾ

1 ചെമ്മീന്‍ -500ഗ്രാം

2 സവോള – 2(ചെറുതായി അരിഞ്ഞത്‌)

3 ഉരുളക്കിഴങ്ങ്‌ – 250 ഗ്രാം( വേവിച്ച്‌ പൊടിച്ചത്‌)

4 പച്ചമുളക്‌- 6 എണ്ണം (ചെറുതായി അരിഞ്ഞത്‌)

5 മഞ്ഞള്‍പ്പൊടി- കുറച്ച്‌

6 മുട്ട – ഒന്ന്‌ (നന്നായി പതച്ചത്‌)

7 ബ്രഡ്‌ പൊടിച്ചത്‌- കുറച്ച്‌

8 കറിവേപ്പില- (ചെറുതായി അരിഞ്ഞത്‌)ആവശ്യത്തിന്‌

9 എണ്ണ- കട്‌ലറ്റ്‌ പൊരിച്ചെടുക്കാന്‍ വേണ്ടത്രയും

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ കഴുകി വൃത്തിയാക്കിയശേഷം മഞ്ഞളും ഉപ്പും ചേര്‍ത്ത്‌ നന്നായി വേവിച്ച്‌ മാറ്റിവയ്‌ക്കുക. ചുവട്‌ കട്ടിയുള്ള പാത്രത്തില്‍ എണ്ണ നന്നായി ചൂടാക്കുക. ഇതിനൊപ്പം അരിഞ്ഞുവെച്ച ഉള്ളി ചേര്‍ത്ത്‌ ഇളക്കുക, ഒപ്പം പച്ചമുകളക്‌ കറിവേപ്പില, എന്നിവയും ചേര്‍ത്തിളക്കുക. നന്നായി വഴറ്റിയശേഷം തീയില്‍ നിന്നും മാറ്റുക. ഇതിലേയ്‌ക്ക്‌ തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ്‌ പൊടിയും ചെമ്മീനും ആവശ്യത്തിന്‌ ചേര്‍ക്കുക. ഇവ നന്നായി കുഴച്ചശേഷം ചെറിയ ഉരുളകളാക്കി കൈവെള്ളയില്‍ വച്ച്‌ അല്‌പം കട്ടിയില്‍ ഒരേ ആകൃതിയില്‍ പരത്തിയെടുക്കുക. ഇത്‌ അടിച്ചുവച്ച മുട്ടയില്‍ മുക്കിയശേഷം ബ്രഡ്‌ പൊടിയില്‍ വെച്ച്‌ ഒരു ഉരുട്ടിയെടുക്കുക. പിന്നീട്‌ ചൂടായ എണ്ണയിലിട്ട്‌ നന്നായി ചുമക്കുന്നതുവരെ വറുത്തെടുക്കുക.